പുതിയ പാര്‍ലമെന്‍റ് മന്ദിര ഉദ്ഘാടനം വിവാദത്തില്‍; രാഷ്ട്രപതിയെ ഒഴിവാക്കി

ഡൽഹി: മെയ് 28ന് നടക്കാനിരിക്കുന്ന പുതിയ പാര്‍ലമെന്‍റ് മന്ദിര ഉദ്ഘാടനം വിവാദത്തിൽ. ഉദ്ഘാടന ചടങ്ങില്‍ നിന്ന് സഭാനാഥനായ രാഷ്ട്രപതിയെ ഒഴിവാക്കിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് നേട്ടത്തിനായി മാത്രമാണ് ദളിതയായ രാഷ്ട്രപതിയെ ഉപയോഗിക്കുകയാണെന്നും, പ്രോട്ടോക്കോള്‍ ലംഘനം നടത്തിയാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതെന്നുമാണ് പ്രതിപക്ഷത്തിന്റെ വിമർശനം.

വരുന്ന ഞായറാഴ്ചയാണ് പുതിയ പാര്‍ലമെന്‍റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം നടക്കുന്നത്. മോദിയുടെ പൊങ്ങച്ച പ്രോജക്ടെന്ന് നേരത്തെ കോൺഗ്രസ് വിമര്‍ശനമുന്നയിച്ചിരുന്നു. പ്രധാനമന്ത്രിക്കായി രാഷ്ട്രപതിയെ ചടങ്ങില്‍ നിന്ന് ഒഴിവാക്കിയെന്ന വിമര്‍ശനവും ഇപ്പോൾ ഉയരുന്നു.
സഭകളുടെ നാഥന്‍ രാഷ്ട്രപതിയാണ് പുതിയ സഭാഗൃഹമാണ് ഉദ്ഘാടനം ചെയ്യേണ്ടത്. എന്നാല്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മ്മുവിനെ ചടങ്ങിന് ക്ഷണിച്ചില്ല. പകരം ഉദ്ഘാടനം നിർവഹിക്കുന്നത് പ്രധാനമന്ത്രിയാണ്.