Times Kerala

നീറ്റ് പരീക്ഷാ ചോദ്യപേപ്പർ വിവാദത്തിൽ CBI അന്വേഷണം ആവശ്യപ്പെട്ട് IMA ജൂനിയർ ഡോക്ടേഴ്‌സ്

 
 നീറ്റ് യു.ജി. അഡ്മിറ്റ് കാർഡ് ചൊവ്വാഴ്ച മുതൽ

നീറ്റ് പരീക്ഷ വിവാദത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കൂടുതൽ സംഘടനകൾ രംഗത്തുവന്നു. സിബിഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഐഎംഎ ജൂനിയർ ഡോക്ടേഴ്‌സ് നെറ്റ്‌വർക്ക്. ചോദ്യപേപ്പർ ചോർന്നതായി സംശയിക്കുന്നതായി ഐഎംഎ. സുപ്രിംകോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് കോൺഗ്രസ് ആവശ്യം ഉന്നയിച്ചു. ഹരിയാന പൊലീസിൽ പരാതി സമർപ്പിക്കുകയും ചെയ്തു. നീറ്റ് പരീക്ഷയിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എംഎസ്എഫ് സുപ്രീംകോടതിയെ സമീപിക്കും.

ഇതിന് മുൻപ് നീറ്റ് പരീക്ഷാ ക്രമക്കേട് ആരോപണത്തിൽ കൽക്കട്ട ഹൈക്കോടതി ഇടപെടൽ നടത്തിയിരുന്നു. സംശയം ജനിപ്പിക്കുന്ന ആരോപണങ്ങളാണ് എൻടിഎക്കെതിരെയുള്ളതെന്ന് കോടതി. സംഭവത്തിൽ കോടതി എൻടിഎയോട് വീശദീകരണം തേടിയിട്ടുണ്ട്. കൂടുതൽ പേർക്ക് മുഴുവൻ മാർക്ക് ലഭിച്ചതിൽ ക്രമക്കേടുണ്ടെന്നാണ് ആരോപണം. 67 വിദ്യാർത്ഥികൾക്കാണ് മുഴുവൻ മാർക്ക് ലഭിച്ചിരുന്നത്.

Related Topics

Share this story