HomeNationalMM നരവനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകം രാഹുൽ ഗാന്ധിക്ക് ലഭിച്ചത് എങ്ങനെ?: അന്വേഷണത്തിനൊരുങ്ങി...

MM നരവനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകം രാഹുൽ ഗാന്ധിക്ക് ലഭിച്ചത് എങ്ങനെ?: അന്വേഷണത്തിനൊരുങ്ങി പോലീസ് | Rahul Gandhi

ന്യൂഡൽഹി: മുൻ കരസേനാ മേധാവി ജനറൽ എം.എം. നരവനെയുടെ പ്രസിദ്ധീകരിക്കാത്ത ആത്മകഥയുടെ പകർപ്പ് രാഹുൽ ഗാന്ധി ലോക്‌സഭയിൽ പ്രദർശിപ്പിച്ചത് വിവാദമാകുന്നു. പുസ്തകത്തിന്റെ ഉള്ളടക്കം ചോർന്നതിലും അത് രാഹുൽ ഗാന്ധിയുടെ കൈവശം എത്തിയതിലും ഡൽഹി പോലീസ് ഗൂഢാലോചന സംശയിക്കുന്നു. (How did Rahul Gandhi get hold of MM Naravane’s unpublished book, Police preparing for investigation)

ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്താനാണ് പോലീസിന്റെ നീക്കം. പുസ്തകം ഇതുവരെ വിപണിയിൽ എത്തിക്കുകയോ പ്രസിദ്ധീകരണത്തിന് നൽകുകയോ ചെയ്തിട്ടില്ലെന്ന് പ്രസാധകരായ ‘പെൻഗ്വിൻ ബുക്സ്’ വ്യക്തമാക്കി.
പ്രസിദ്ധീകരിക്കാത്ത ഒരു പുസ്തകത്തിന്റെ ഔദ്യോഗിക പതിപ്പ് എങ്ങനെ ഒരു രാഷ്ട്രീയ നേതാവിന്റെ കൈവശം എത്തിയെന്നതാണ് അന്വേഷണ ഏജൻസികളെ കുഴപ്പിക്കുന്നത്.

Clickable Info Box