അസമിലെ ജയിലുകളില്‍ എച്ച്‌ഐവി രോഗബാധ; സ്ഥിരീകരിച്ചത് 85 പേർക്ക്

അസമിലെ ജയിലുകളില്‍ എച്ച്‌ഐവി രോഗബാധ
ദിസ്പൂർ: അസമിലെ രണ്ട് ജയിലുകളില്‍ 85 പേര്‍ക്ക് എച്ച്‌ഐവി രോഗബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഒരു മാസത്തിനിടെയാണ് 85 പേര്‍ക്ക് ജയിലില്‍ രോഗം ബാധിച്ചത്. നാഗോണിലെ സെന്‍ട്രല്‍, സ്പെഷ്യല്‍ ജയിലുകളിലാണ് ഇത്രയധികം രോഗബാധിതരെ കണ്ടെത്തിയത്. പലര്‍ക്കും ജയിലില്‍ തടവിലാകുന്നതിനു മുന്‍പ് തന്നെ രോഗം ബാധിച്ചിരുന്നു എന്നാണു അധികൃതർ പറയുന്നത്. സെന്‍ട്രല്‍ ജയിലില്‍ 40പേര്‍ക്കും സ്പെഷ്യല്‍ ജയിലില്‍ 45പേര്‍ക്കുമാണ് രോഗബാധ. ഇവരില്‍ പലരെയും മയക്കുമരുന്ന് കേസിലാണ് തടവിലാക്കിയിരിക്കുന്നത്. മയക്കുമരുന്നിന് അടിമകളായ തടവുകാരിലാണ് രോഗബാധ.

Share this story