
ജബൽപൂർ: ഭോപ്പാലിലെ മുൻ ഭരണാധികാരികളുടെ ഉടമസ്ഥതയിലുള്ള 15,000 കോടി രൂപയുടെ സ്വത്തുക്കൾ പാരമ്പര്യമായി ലഭിച്ച നടൻ സെയ്ഫ് അലി ഖാനും കുടുംബത്തിനും തിരിച്ചടി. രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ് നൽകിയ വിചാരണ കോടതിയുടെ വിധി മധ്യപ്രദേശ് ഹൈക്കോടതി റദ്ദാക്കി. കേസിൽ പുനർവിചാരണയ്ക്ക് ഉത്തരവിട്ടു.(Setback to Saif)
ജൂൺ 30-ന് പുറപ്പെടുവിച്ച ഉത്തരവിൽ, പട്ടൗഡിമാരെ (സൈഫ് അലി ഖാൻ, അമ്മ ഷർമിള ടാഗോർ, രണ്ട് സഹോദരിമാരായ സോഹ, സാബ) സ്വത്തുക്കളുടെ ഉടമകളാക്കി ശരിവച്ച വിചാരണ കോടതിയുടെ വിധിയും ഉത്തരവും ജസ്റ്റിസ് സഞ്ജയ് ദ്വിവേദിയുടെ സിംഗിൾ ബെഞ്ച് റദ്ദാക്കി.
ഒരു വർഷത്തിനുള്ളിൽ ഈ വിഷയം തീർപ്പാക്കാനും സാധ്യമായ എല്ലാ ശ്രമങ്ങളും നടത്താനും വിചാരണ കോടതിയോട് നിർദ്ദേശിച്ചു.