
സാംബാൽ: ഉത്തർപ്രദേശിലെ സാംബാൽ ജില്ലയിലുണ്ടായ വാഹനാപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി യോഗി ആദിത്യ നാഥും അനുശോചനം രേഖപ്പെടുത്തി(Sambal tragedy). ഇരുവരും പരിക്കേറ്റവർക്ക് ശരിയായ വൈദ്യസഹായം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഉദ്യോഗസ്ഥരോട് നിർദ്ദേശിക്കുകയും ചെയ്തു.
ജില്ലയിൽ ബൊലേറോ എസ്.യു.വി കോളേജിന്റെ മതിലിൽ ഇടിച്ചു കയറി ഒരു കുടുംബത്തിലെ എട്ട് പേർക്ക് ജീവൻ നഷ്ടമായിരുന്നു. വിവാഹം കഴിഞ്ഞു മടങ്ങിയ വധു വരന്മാർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ വരൻ കൊല്ലപ്പെട്ടിരുന്നു. 10 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ 2 പേർക്ക് പരിക്കേറ്റു. കാർ വെട്ടിപ്പൊളിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്.