
സാംബാൽ: ഉത്തർപ്രദേശിലെ സാംബാൽ ജില്ലയിൽ ബൊലേറോ എസ്.യു.വി കോളേജിന്റെ മതിലിൽ ഇടിച്ചു കയറി(Car). അപകടത്തിൽ ഒരു കുടുംബത്തിലെ എട്ട് പേർക്ക് ജീവൻ നഷ്ടമായി. വിവാഹം കഴിഞ്ഞു മടങ്ങിയ വധു വരന്മാർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപെട്ടത്.
അപകടത്തിൽ വരനുൾപ്പടെ 8 പേരാണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന 2 പേർക്ക് പരിക്കേറ്റു. സംഭവസമയത്ത് കാറിൽ 10 യാത്രക്കാർ ഉണ്ടായിരുന്നതായാണ് വിവരം. ജെസിബി മെഷീനിന്റെ സഹായത്തോടെ കാർ പൊളിച്ചാണ് കാറിൽ ഉണ്ടായിരുന്നവർ പുറത്തെടുത്തത്. പരിക്കേറ്റ 2 പേർ ആശുപതയിൽ ചികിത്സയിൽ തുടരുകയാണ്.