
ഡൽഹി : കേരളത്തെ വാനോളം പുകഴ്ത്തി കേന്ദ്ര കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്.കേരളം അടിപൊളി നാടാണെന്നും കേരളം സംസ്കാരത്തിന്റെ നാടാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൻ്റെ റെയിൽവെ ബജറ്റ് 10 വർഷം മുൻപത്തെ അപേക്ഷിച്ച് എട്ട് മടങ്ങ് വർധിച്ചിട്ടുണ്ട്. കേരളത്തിലെ റെയിൽവേ അലൊക്കേഷൻ പ്രധാനമന്ത്രി വർധിപ്പിച്ചെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
അങ്കമാലി-ശബരിമല പാത വലിയ മുൻഗണന നൽകി പൂർത്തിയാക്കുമെന്നും സ്ഥലം ഏറ്റെടുപ്പ് പൂർത്തിയാക്കാൻ കേരള മുഖ്യമന്ത്രിയോട് നിർദേശിച്ചുണ്ട്.
മംഗലാപുരം -കാസർഗോഡ് -ഷൊർണ്ണൂർ നാല് വരി ആകുന്നത് ആലോചനയിലാണ്. അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ചായിരിക്കും നിർമാണം നടത്തുക. ഇത് നിലവിലെ ശേഷിയുടെ 4 മടങ്ങ് ആയിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.