ഹിമാചൽ പ്രദേശിൽ ഇതുവരെയുണ്ടായത് 14 മേഘവിസ്ഫോടനങ്ങൾ; 72 ജീവനുകൾ പൊലിഞ്ഞു, 40 പേരെ കാണാതായി | cloudbursts

സംസ്ഥാനത്ത് 14 മേഘവിസ്ഫോടനങ്ങളാണ് ഉണ്ടായിട്ടുള്ളത്.
cloudbursts
Published on

ഷിംല: ഹിമാചൽ പ്രദേശിൽ മഴക്കെടുതി തുടരുന്നു. മൺസൂൺ ആരംഭിച്ച ജൂൺ 20 മുതൽ 72 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്(cloudbursts). 100 ലധികം പേർക്ക് പരിക്കേറ്റു. 40 പേരെ കാണാതാവുകയും ചെയ്തു. ഇവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു വ്യക്തമാക്കി.

ഇതുവരെ സംസ്ഥാനത്ത് 14 മേഘവിസ്ഫോടനങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഇതേ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മഴക്കെടുതിയിലും 541 കോടി രൂപയുടെ നഷ്ടം കണക്കാക്കിയാതായി ദുരന്ത നിവാരണ സേനയുടെ ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി. കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തുടനീളം 500-ലധികം റോഡുകൾ അടച്ചു. 14 പാലങ്ങൾ ഒലിച്ചുപോകുയും ചെയ്തു.

Related Stories

No stories found.
Times Kerala
timeskerala.com