
പട്‌ന: തെരഞ്ഞെടുപ്പ് അടുത്തതോടെ ബിഹാറിൽ വിതരണം ചെയ്ത സാനിറ്ററി പാഡുകളിൽ രാഹുൽ ഗാന്ധിയുടെ ചിത്രം പതിപ്പിച്ചത് കോളിളക്കം സൃഷ്ടിക്കുന്നു(Rahul Gandhi). സാനിറ്ററി പാഡിൽ, രാഹുലിന്റെ ചിത്രത്തോടൊപ്പം, 'നാരി ന്യായ്, മഹിളാ സമ്മാൻ' എന്ന മുദ്രാവാക്യവും 'മയി ബഹിൻ മാൻ യോജന'യുടെ പ്രചാരണവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമെ നിർദ്ധനരായ സ്ത്രീകൾക്ക് 2500 രൂപ ഓണറേറിയം നൽകുമെന്ന വാഗ്ദാനവും പാക്കറ്റിൽ എഴുതിയിട്ടുണ്ട്.
എന്നാൽ സാനിറ്ററി പാഡുകളുടെ പാക്കേജിംഗിൽ മാത്രമല്ല, അകത്തെ പാളിയിലും രാഹുൽ ഗാന്ധിയുടെ ചിത്രം അച്ചടിച്ചിട്ടുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. ഇത് ചൂണ്ടിക്കാണിക്കുന്ന ദൃശ്യങ്ങളാണ് കോൺഗ്രസ്സിനെ വെട്ടിലാക്കിയിരിക്കുന്നത്. പുറത്തുവന്ന ദൃശ്യങ്ങളിൽ പാഡിന്റെ ഉൾവശത്ത് രാഹുൽ ഗാന്ധിയുടെ ചിത്രം പതിപ്പിച്ചിരിക്കുന്നത് കാണാം. എന്നാൽ, ദൃശ്യങ്ങൾ പങ്കിടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് കോൺഗ്രസ് പ്രതികരിച്ചത്.