Times Kerala

ക​ര്‍​ണാ​ട​ക​യി​ൽ ശക്തമായ മ​ഴ: ഉഡുപ്പി ജില്ലയിലെ എല്ലാ സ്‌കൂളു​ക​ൾ​ക്കും അ​വ​ധി 

 
കർണാടക
ബം​ഗ​ളൂ​രു: കനത്ത മഴ തുടരുകയാണ് കർണാടകയിലും. അ​ടു​ത്ത 24 മ​ണി​ക്കൂ​റി​ൽ ബം​ഗ​ളു​രു ന​ഗ​ര​ത്തി​ൽ ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് നൽകിയിരിക്കുന്ന മു​ന്ന​റി​യി​പ്പ്. ഇ​ന്ന് ഉ​ഡു​പ്പി ജി​ല്ല​യി​ലെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​വ​ധി പ്ര​ഖ്യാ​പി​ച്ചിരിക്കുകയാണ്. ഇന്ന് മം​ഗ​ളൂ​രു താ​ലൂ​ക്കി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അവധിയാണ്. ഇന്ന് ദ​ക്ഷി​ണ ക​ന്ന​ഡ ജി​ല്ല​യി​ൽ റെഡ് അലർട്ടാണ്. തീരദേശ കർണാടകയിലും ലഭിക്കുന്നത് ശക്‌തമായ മഴയാണ്. അ​ഞ്ചു​ദി​വ​സ​ത്തേ​ക്ക് ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് ഉ​ത്ത​ര​ക​ന്ന​ഡ, ഉ​ഡു​പ്പി ജി​ല്ല​ക​ളി​ൽ. മം​ഗ​ളു​രു, ഉ​ഡു​പ്പി, കാ​ർ​വാ​ർ മേ​ഖ​ല​ക​ളി​ൽ താ​ഴ്ന്ന ഇ​ട​ങ്ങ​ളി​ൽ വെ​ള്ളം ക​യറുകയും മം​ഗ​ളു​രു ന​ഗ​ര​ത്തി​ൽ പ​ല​യി​ട​ത്തും വെള്ളക്കെട്ട് രൂപപ്പെടുകയും ചെയ്തു. തീരദേശ ദേശ കർണാടകയിലെ വി​വി​ധ റി​സ​ർ​വോ​യ​റു​ക​ൾ നിറഞ്ഞു. അതിനാൽ, ഡാ​മു​ക​ൾ തു​റ​ന്ന് വി​ട്ടിരിക്കുകയാണ്. 

Related Topics

Share this story