ബംഗളുരുവിൽ കനത്ത മഴ: അടിപ്പാതയിലെ വെള്ളക്കെട്ടില്‍ കാര്‍ കുടുങ്ങി യുവതിക്ക് ദാരുണ അന്ത്യം
Sun, 21 May 2023

ബെംഗളൂരു: അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയില്‍ ബെംഗളൂരു നഗരത്തിലെ വിവിധ ഇടങ്ങളിലിൽ വെള്ളം കയറി. ഇതിനിടെ കനത്ത മഴയിലുണ്ടായ വെള്ളക്കെട്ടിൽ പെട്ട് ഇരുപത്തിരണ്ടുകാരി മരിച്ചു. ആന്ധ്ര പ്രദേശ് സ്വദേശിയും ഇന്‍ഫോസിസ് ജീവനക്കാരിയുമായ ഭാനുരേഖയാണ് മരിച്ചത്. അടിപ്പാതയിലെ വെള്ളക്കെട്ടില്‍ കാർ മുങ്ങിയതോടെ യാത്രക്കാരിയായ ഭാനുരേഖ അപകടത്തിൽപ്പെടുകയായിരുന്നു എന്നാണ് റിപ്പോർട്ട്. യുവതിയ്‌ക്കൊപ്പം മറ്റ് അഞ്ച് പേരാണ് കാറിലുണ്ടായിരുന്നത്. പിന്‍സീറ്റിലിരുന്ന യുവതി കുടുങ്ങി പോവുകയായിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും ഭാനുരേഖയുടെ ജീവന്‍ രക്ഷിക്കാനായില്ല. അതേസമയം, മെയ് 24 വരെ തുടര്‍ന്നേക്കാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാകേന്ദ്രം വ്യക്തമാക്കുന്നത്.