

നവാഡ: ബിഹാറിലെ നവാഡ ജില്ലയിൽ റോഹ് പോലീസ് സ്റ്റേഷൻ പരിധിയിൽ റോഡ് സൈഡിലൂടെ സാധനങ്ങൾ വിറ്റു നടക്കുന്ന തുണിക്കച്ചവടക്കാരനെ ജനക്കൂട്ടം ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തി (Mob Violence). മുഹമ്മദ് അതർ ഹുസൈനെയാണ് (40) ജനക്കൂട്ടം അതിക്രൂരമായി. ഇദ്ദേഹം കഴിഞ്ഞ 20 വർഷമായി നവാഡയിലും പരിസര പ്രദേശങ്ങളിലും തുണികൾ വിറ്റ് ഉപജീവനം നടത്തി വരികയായിരുന്നു. നളന്ദ ജില്ലയിലെ ഗഗൻഡിഹ് മൊഹല്ല സ്വദേശിയാണ്.
2025 ഡിസംബർ 5-നാണ് സംഭവം. ഡുമ്രി ഗ്രാമത്തിൽ നിന്ന് തുണികൾ വിറ്റ് മടങ്ങുകയായിരുന്ന അതറിനെ ഭട്ടാ ഗ്രാമത്തിന് സമീപം വെച്ച് 5 മുതൽ 7 വരെ യുവാക്കൾ തടഞ്ഞുനിർത്തി ആക്രമിക്കാൻ തുടങ്ങി. പിന്നീട് ആക്രമണത്തിൽ പങ്കെടുത്തവരുടെ എണ്ണം 15-20 ആയി വർദ്ധിച്ചു. ആക്രമണകാരികൾ അതറിനെ ക്രൂരമായി മർദ്ദിച്ചു. മരണത്തിന് മുമ്പുള്ള മൊഴിയിൽ അതർ പറഞ്ഞത്, അക്രമികൾ നെഞ്ചിൽ ചവിട്ടി ചാടുകയും ഇരുമ്പ് ദണ്ഡ് കൊണ്ട് കാലിൽ അടിച്ച് ഒരുകാൽ ഒടിക്കുകയും ചെയ്തു എന്നാണ്.
അതറിൻ്റെ വസ്ത്രങ്ങൾ അഴിച്ചുമാറ്റുകയും ശരീരത്തിൻ്റെ പല ഭാഗങ്ങളിലും ചൂടുള്ള ഇരുമ്പ് ദണ്ഡ് വെച്ച് പൊള്ളലേൽപ്പിക്കുകയും വിരലുകളും കൈകളും ഒടിക്കുകയും ചെയ്തു എന്നും ബന്ധുക്കൾ ആരോപിച്ചു. മണിക്കൂറുകളോളം അതർ റോഡരികിൽ വേദന കൊണ്ട് പുളഞ്ഞു. വിവരമറിഞ്ഞ് പോലീസ് എത്തി അതറിനെ നവാഡ സദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില വഷളായതിനെ തുടർന്ന് ബിഹാർ ഷരീഫ് സദർ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വെള്ളിയാഴ്ച രാത്രി വൈകി അതർ മരണത്തിന് കീഴടങ്ങി. ആന്തരിക മുറിവുകളും ഗുരുതരമായ പരിക്കുകളുമാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു.
A horrific incident of mob violence occurred in Nawada district, Bihar, where a traveling cloth merchant, Mohammad Athar Hussain (40), was brutally beaten to death by a crowd. The incident, which took place on December 5, involved 15 to 20 attackers who reportedly beat him with iron rods, broke his leg, and allegedly branded him with hot iron rods, all while he pleaded for his life.