3 വർഷങ്ങൾക്ക് ശേഷം സത്യം പുറത്ത് : മുംബൈയിൽ കോൺഗ്രസ് പ്രവർത്തകയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്ന ഭർത്താവടക്കം 4 പേർ പിടിയിൽ | Snake

നീരജ (37) ആണ് കൊല്ലപ്പെട്ടത്
3 വർഷങ്ങൾക്ക് ശേഷം സത്യം പുറത്ത് : മുംബൈയിൽ കോൺഗ്രസ് പ്രവർത്തകയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്ന ഭർത്താവടക്കം 4 പേർ പിടിയിൽ | Snake
Updated on

മുംബൈ: ഭാര്യയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ മുംബൈയിലെ ബദലാപ്പൂരിൽ ഭർത്താവടക്കം നാലുപേർ അറസ്റ്റിൽ. കോൺഗ്രസ് പ്രവർത്തകയായ നീരജ (37) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് രൂപേഷ് അമ്പേർകർ ആണ് കേസിൽ പിടിയിലായ പ്രധാന പ്രതി. പാമ്പാട്ടി, രൂപേഷിൻ്റെ രണ്ട് സുഹൃത്തുക്കൾ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ.(4 people, including husband, arrested for killing Congress worker with snake in Mumbai)

മൂന്നുവർഷം മുൻപ് നടന്ന കൊലപാതകമാണിത്. അന്ന് ഇതൊരു അപകടമരണമായാണ് പോലീസ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ, അടുത്തിടെ മറ്റൊരു കൊലപാതകക്കേസിൽ പിടിയിലായ പ്രതി നൽകിയ നിർണായകമായ സൂചനകളാണ് നീരജയുടെ മരണത്തിലെ ദുരൂഹത നീക്കാൻ പോലീസിന് സഹായകമായത്. ഈ സൂചനകളുടെ അടിസ്ഥാനത്തിൽ നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഭർത്താവ് രൂപേഷാണ് കൊലപാതകത്തിന് പിന്നിലെന്ന് തെളിഞ്ഞത്.

നീരജയെ കൊല്ലാൻ രൂപേഷ് പാമ്പാട്ടിയുടെ സഹായം തേടുകയും പാമ്പിനെക്കൊണ്ട് കടിപ്പിച്ച് മരണം ഉറപ്പാക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com