ഡൽഹി : ബിജെപി ദേശീയ വർക്കിങ് പ്രസിഡന്റായി ബിഹാർ മന്ത്രി നിതിൻ നബീനെ നിയമിച്ചു. നിലവിലെ പ്രസിഡന്റ് ജെ.പി.നഡ്‌ഡയുടെ കാലാവധി 2024ൽ അവസാനിച്ചിരുന്നു.പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ് നിതിന്‍ നബീനെ ദേശീയ വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിയമിച്ചത്.ബിജെപിയുടെ യുവജന വിഭാഗമായ യുവമോര്‍ച്ചയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള നിതിന്‍ നബീനെ ഛത്തീസ്ഗഢിലെ തിരഞ്ഞെടുപ്പ് ഉള്‍പ്പെടെ നിരവധി പ്രധാനപ്പെട്ട തിരഞ്ഞെടുപ്പ് ചുമതലകളും നല്‍കിയിരുന്നു.
നിലവിലെ പട്നയിലെ ബാങ്കിപ്പൂര്‍ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയും ബിഹാറിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമാണ്. ബംഗാൾ, അസം, തമിഴ്നാട്, കേരള, പുതുച്ചേരി സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ നടത്തേണ്ട ചുമതല നബീനിലേക്ക് എത്തുകയാണ്. അമിത് ഷാ കേന്ദ്രമന്ത്രിയായപ്പോഴാണ് നഡ്‌ഡയെ വർക്കിങ് പ്രസിഡന്റായി 2019ൽ നിയമിച്ചത്.2020ൽ നഡ്‌ഡ ദേശീയ പ്രസിഡന്റായി. ലോക്സഭാ തിരഞ്ഞെടുപ്പ് പരിഗണിച്ച് നഡ്ഡയുടെ കാലാവധി നീട്ടി നൽകാൻ 2024 ജനുവരിയിൽ ചേർന്ന പാർട്ടി ദേശീയ എക്സിക്യൂട്ടീവ് തീരുമാനിക്കുകയായിരുന്നു.
നിതിന്‍ നബീനെ വര്‍ക്കിംഗ് പ്രസിഡന്റായി നിയമിച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദനങ്ങള്‍ അറിയിച്ചു. 'സംഘടനാപരമായ സമ്പന്നമായ അനുഭവസമ്പത്തും, ബിഹാറിലെ എം.എല്‍.എ എന്ന നിലയിലും മന്ത്രി എന്ന നിലയിലും നിരവധി തവണ ശ്രദ്ധേയമായ റെക്കോര്‍ഡുകളുമുള്ള യുവാവും കഠിനാധ്വാനിയുമായ നേതാവാണ്' നിതിന്‍ നബീന്‍ എന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു.