Times Kerala

 കങ്കണയെ തല്ലിയ ഉദ്യോഗസ്ഥയ്ക്ക് പെരിയാറിന്റെ ചിത്രമുള്ള സ്വർണമോതിരം പാരിതോഷികം 

 
 കങ്കണയെ തല്ലിയ ഉദ്യോഗസ്ഥയ്ക്ക് പെരിയാറിന്റെ ചിത്രമുള്ള സ്വർണമോതിരം പാരിതോഷികം 
 ചെന്നൈ: വിമാനത്താവളത്തിൽ വച്ച് നടിയും ബി.ജെ.പി. നേതാവുമായ കങ്കണ റണൗട്ടിന്റെ മുഖത്തടിച്ച സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥ കുൽവിന്ദർ കൗറിന് പാരിതോഷികം പ്രഖ്യാപിച്ച് പെരിയാർ ദ്രാവിഡ കഴകം. പെരിയാറിന്റെ ചിത്രം മുദ്രണംചെയ്ത സ്വർണമോതിരം കുൽവിന്ദർ കൗറിന് സമ്മാനമായി നൽകുമെന്നാണ് പെരിയാർ ദ്രാവിഡ കഴകം പ്രഖ്യാപിച്ചിരിക്കുന്നത്. കുൽവിന്ദർ കൗറിന്റെ വീട്ടുവിലാസത്തിലേക്ക് മോതിരം അയച്ചുകൊടുക്കും. കൂറിയർ സ്ഥാപനം അതിനു വിസമ്മതിക്കുകയാണെങ്കിൽ നേരിട്ട് മോതിരം കൈമാറും. മോതിരത്തിനൊപ്പം പെരിയാറിന്റെ ചില പുസ്തകങ്ങൾ സമ്മാനിക്കുമെന്നും പെരിയാർ ദ്രാവിഡകഴകം നേതാക്കൾ അറിയിച്ചു.ഹിമാചൽപ്രദേശിലെ മംഡിയിൽനിന്ന് എം.പി.യായി തിരഞ്ഞെടുക്കപ്പെട്ട കങ്കണ കഴിഞ്ഞദിവസം ഡൽഹിയിലേക്കുപോകാൻ ചണ്ഡീഗഢ് വിമാനത്താവളത്തിലെത്തിയപ്പോഴാണ് സംഭവമുണ്ടായത്. ബഹളത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചു. പിന്നാലെ വിവാദത്തിൽപ്പെട്ട കുൽവിന്ദർ കൗറിനെ സസ്പെൻഡ് ചെയ്തു.

Related Topics

Share this story