ഫേസ്ബുക്കിനും വാട്ട്സ്ആപ്പിനും പിന്നാലെ രാജ്യത്ത് ജിമെയിൽ സേവനങ്ങൾ തകരാറിലായി

gmail
 ഡല്‍ഹി: ഫേസ്ബുക്കിനും വാട്ട്സ്ആപ്പിനും പിന്നാലെ രാജ്യത്ത് ഗൂഗിളിന്റെ ഇമെയില്‍ സര്‍വീസായ ജിമെയില്‍ തകരാറിലായി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഉപയോക്താകള്‍ക്ക് മെയില്‍ അയക്കാനും സ്വീകരിക്കാനും സാധിക്കുന്നില്ലെന്നാണ് പരാതി.സംഭവത്തെ തുടര്‍ന്ന് ജോലികള്‍ തടസപ്പെടുന്നതായി വിവിധയിടങ്ങളില്‍ നിന്നും പരാതികള്‍ ഉയരുന്നുണ്ട്. സര്‍വറിന് തകരാര്‍ ഉള്ളതായും ലോഗിന്‍ ചെയ്യാന്‍ സാധിക്കുന്നില്ലെന്നുമാണ് ചിലരുടെ പരാതികള്‍. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ഗൂഗിള്‍ ഇതുവരെ പ്രതികരണം അറിയിച്ചിട്ടില്ല.കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഫേസ്ബുക്കിന്റെയും വാട്സ്ആപ്പിന്റെയും ഇൻസ്റ്റഗ്രാമിന്റെയും പ്രവർത്തനം നിലച്ചിരുന്നു.

Share this story