ലക്നോ : യുപിയിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) ഔദ്യോഗിക വസതിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ ജലൗൺ ജില്ലയിലെ കുത്തൗണ്ട് സ്റ്റേഷൻ ഹൗസ് ഓഫീസർ അരുൺ കുമാർ റായിയാണ് മരിച്ചത്.
സംഭവത്തിൽ കൊഞ്ചിലെ ഡയൽ 112-ൽ സേവനമനുഷ്ഠിച്ച പോലീസ് കോൺസ്റ്റബിൾ മീനാക്ഷി ശർമ്മയ്ക്കെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.
അരുൺ കുമാർ റായിയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്‌തത്. വെള്ളിയാഴ്ച രാത്രി വൈകിയാണ് റായിയെ ഔദ്യോഗിക വസതിയിൽ വെടിയേറ്റ നിലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.