Times Kerala

 കാമുകിക്ക് കുഞ്ഞ് ജനിച്ചു ; നാട്ടുക്കൂട്ടം വിവാഹമുറപ്പിച്ചതോടെ 19-കാരന്‍ ജീവനൊടുക്കി

 
suicide
 ചെന്നൈ: കാമുകിയ്ക്ക് കുഞ്ഞു ജനിച്ചതോടെ  നാട്ടുകൂട്ടം കല്യാണമുറപ്പിച്ചു .ഇതോടെ കാമുകിക്ക് ജനിച്ച കുഞ്ഞ് തന്റേതല്ലെന്ന് വാദിച്ചിരുന്ന പത്തൊന്‍പതുകാരന്‍ ജീവനൊടുക്കി. പുതുക്കോട്ട ജില്ലയിലെ വിരാളിമലയ്ക്കടുത്ത് കീഴ്പൊരുവായ് ഗ്രാമത്തില്‍ താമസിക്കുന്ന എം. രാമരാജാണ് (19) ആത്മഹത്യാ ചെയ്തത് .ഗ്രാമത്തിലെ സമപ്രായക്കാരിയുമായി രാമരാജ് പ്രണയത്തിലായിരുന്നു.
ഇതിനിടെ ഗര്‍ഭിണിയായ യുവതി കഴിഞ്ഞയാഴ്ചയാണ്  കുഞ്ഞിന് ജന്മം നല്‍കിയത് .ഇതിന്  പിന്നാലെ വീട്ടുകാര്‍ ഇടപെട്ട് നാട്ടുകൂട്ടത്തെ സമീപിച്ച്‌ ഇരുവരുടെയും വിവാഹമുറപ്പിക്കുകയായിരുന്നു .എന്നാല്‍ കുഞ്ഞ് തന്റേതല്ലെന്നും കാമുകിയുടെ ഗര്‍ഭത്തില്‍ തനിക്ക് ബന്ധമില്ലെന്നുമാണ് രാമരാജ് അവകാശപ്പെട്ടിരുന്നത്.കൂടാതെ കല്യാണം വേണ്ടെന്നും പറഞ്ഞിരുന്നു.എന്നാല്‍, ഇരുവീട്ടുകാരും വിവാഹത്തിനുള്ള ഏര്‍പ്പാടുകളുമായി മുന്നോട്ടുപോയി. ഈനിലയില്‍ കഴിഞ്ഞദിവസം രാമരാജ് വീട്ടില്‍ തൂങ്ങിമരിക്കുകയായിരുന്നു.

Related Topics

Share this story