പാലിനെക്കുറിച്ചുള്ള സർവേയുമായി എഫ്എസ്എസ്എഐ

കോൽക്കത്ത: പാലിലും പാലുത്പന്നങ്ങളിലും ചേർക്കുന്ന മായത്തെക്കുറിച്ചുള്ള രാജ്യവ്യാപക സർവേയുമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അഥോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). രാജ്യത്തെ 766 ജില്ലകളിലായി വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ ക്വാളിറ്റി കൗണ്‍സിൽ ഓഫ് ഇന്ത്യയും നാഷണൽ ഡെയറി ഡെവലപ്മെന്റ് ബോർഡും ചേർന്നാണ് എഫ്എസ്എസ്എഐക്കുവേണ്ടി സർവേ നടത്തുക

പാൽ, ഖോവ, ചെന്ന, പനീർ, നെയ്യ്, വെണ്ണ, തൈര്, ഐസ്ക്രീം എന്നിവയാണ് സർവേയിൽ ഉൾപ്പെടുന്നത്. മായം, ഗുണനിലവാരം, മലിനീകരണം, ആന്റിബയോട്ടിക് അവശിഷ്ടങ്ങൾ, മൈക്രോബയോളജിക്കൽ സൂചകങ്ങൾ എന്നിവയാണു സർവേയിൽ ഉൾപ്പെത്തുക. 10,000 സാന്പിളുകൾ ശേഖരിക്കുമെന്ന് എഫ്എസ്എസ്എഐ ഉപദേഷ്ടാവ് സത്യൻ കെ. പാണ്ഡ പറഞ്ഞു. ഡിസംബറോടെ സർവേയിലെ കണ്ടെത്തലുകളെക്കുറിച്ചുള്ള റിപ്പോർട്ട് ആരോഗ്യ മന്ത്രാലയത്തിന് സമർപ്പിക്കുമെന്ന് എഫ്എസ്എസ്എഐ അറിയിച്ചു.