പെൺകുട്ടിയുമായി സൗഹൃദം; ഉത്തർ പ്രദേശിൽ 14 വയസുകാരനെ സഹപാഠികൾ ചേർന്ന് കൊലപ്പെടുത്തി

യുപി ബറേലിയിലെ ഒരു ഗ്രാമത്തിലാണ് സംഭവം നടന്നത്. 13കാരിയായ പെൺകുട്ടി മൂന്ന് ആൺകുട്ടികളുടെയും സുഹൃത്താണ്. പെൺകുട്ടി 14കാരനുമായി കൂടുതൽ സൗഹൃദം പുലത്തിയതിൽ പ്രകോപിതരായായിരുന്നു കൊലപാതകം. 14 വയസുകാരൻ എട്ടാം ക്ലാസിലാണ് പഠിച്ചിരുന്നത്. പ്രതികളിൽ ഒരാൾ10ലും. കഴിഞ്ഞ ദിവസം പ്രതികളിൽ ഒരാൾ 10ആം ക്ലാസ് പാസായത്തിനു പിന്നാലെ സുഹൃത്തുക്കളെ കാണാൻ പോയ 14 വയസുകാരൻ തിരികെയെത്തിയില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ മൃതദേഹം വനത്തിൽ നിന്നും കണ്ടെത്തിയത്. മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കഴുത്തുമുറിച്ചാണ് കൊല നടത്തിയതെന്നാണ് പോസ്റ്റ്മാർട്ടം റിപ്പോർട്ട് പൊലീസ് കണ്ടെത്തി.
ഇതിനു പിന്നാലെ കുട്ടിയുടെ പിതാവ് പൊലീസിൽ പരാതിനൽകി. മകൻ്റെ മരണത്തിൽ രണ്ട് സുഹൃത്തുക്കൾക്ക് പങ്കുള്ളതായി പിതാവ് തൻ്റെ പരാതിയിൽ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തി പ്രതികളെ പിടികൂടുകയായിരുന്നു.