Times Kerala

 മുന്‍ പ്രധാനമന്ത്രിയും കോൺഗ്രസ്സ് നേതാവുമായ മന്‍മോഹന്‍ സിങ്ങിനെ എയിംസില്‍ പ്രവേശിപ്പിച്ചു

 
manmohan singh
 ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകുന്നേരത്തോടെയാണ് അദ്ദേഹത്തെആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് എഐസിസി സെക്രട്ടറി പ്രണവ് ഝാ ട്വിറ്ററില്‍ അറിയിച്ചു. പതിവ് പരിശോധനകള്‍ക്കായാണ് മന്‍മോഹന്‍ സിങ്ങിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്നും, മറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.  അതേസമയം, കഴിഞ്ഞ രണ്ട് ദിവസമായി ചെറിയ രീതിയിലുള്ള പനി മന്‍മോഹന്‍ സിങ്ങിനുണ്ടായിരുന്നുവെന്നാണ് കോണ്‍ഗ്രസ് വക്താക്കള്‍ അറിയിക്കുന്നത്. കൂടുതല്‍ മികച്ച പരിചരണത്തിനു വേണ്ടിയാണ് 89 വയസ്സുകാരനായ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും കോണ്‍ഗ്രസ് വക്താക്കള്‍ അറിയിച്ചു. 

Related Topics

Share this story