

ഭുവനേശ്വർ: ബിജു ജനതാ ദൾ തകരുമെന്നുള്ള കുപ്രചരണങ്ങളെ തള്ളി പാർട്ടി അധ്യക്ഷൻ നവീൻ പട്നായിക് (Naveen Patnaik). ബിജെഡിയുടെ 29-ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വരും നൂറ്റാണ്ടിലും ബിജെഡി ഒഡീഷയിലെ ജനങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. പാർട്ടി പിളരുമെന്ന തരത്തിൽ ബിജെപി നേതാക്കൾ നടത്തുന്ന പ്രചരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും പട്നായിക് കൂട്ടിച്ചേർത്തു.
1997 ഡിസംബർ 26-നാണ് ബിജെഡി രൂപീകരിച്ചത്. മുൻ മുഖ്യമന്ത്രിയും നവീൻ പട്നായിക്കിന്റെ പിതാവുമായ ബിജു പട്നായിക്കിന്റെ സ്മരണാർത്ഥമാണ് പാർട്ടിക്ക് ഈ പേര് നൽകിയത്. ബിജെപി നേതാക്കളുടെ പേരെടുത്ത് പറയാതെയായിരുന്നു പട്നായിക്കിന്റെ വിമർശനം. "ചില പാർട്ടികൾ ബിജെഡി തകരുമെന്ന വ്യാജവാർത്തകൾ പരത്തുന്നുണ്ട്, എന്നാൽ ജനങ്ങളുടെ സ്നേഹം ഉള്ളിടത്തോളം ബിജെഡി കരുത്തോടെ നിലനിൽക്കും" എന്ന് അദ്ദേഹം പറഞ്ഞു. ഒഡീഷയിലെ ജനങ്ങളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ ബിജെഡി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പ്രവർത്തകരോട് പറഞ്ഞു. 2024-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിട്ട പരാജയത്തിന് ശേഷവും പാർട്ടിയുടെ ഐക്യവും കരുത്തും തെളിയിക്കാനുള്ള നീക്കത്തിലാണ് നവീൻ പട്നായിക്.
Biju Janata Dal (BJD) President Naveen Patnaik asserted that his party is committed to serving the people of Odisha for the next 100 years, dismissing rumors of the party's potential collapse. Speaking on the BJD's 29th Foundation Day, Patnaik addressed claims made by BJP leaders regarding internal splits, labeling them as misinformation.