

ഉദയ്പൂർ: ജന്മദിന ആഘോഷത്തിന് ശേഷം വീട്ടിൽ വിടാമെന്ന് പറഞ്ഞ് കാറിൽ കൊണ്ടുപോയി ഐടി കമ്പനി മാനേജറെ കൂട്ടബലാത്സംഗത്തിനിരയാക്കി. രാജസ്ഥാനിലെ ഉദയ്പൂരിൽ ഡിസംബർ 20-ന് നടന്ന സംഭവത്തിൽ ഐടി കമ്പനി സി.ഇ.ഒ, വനിതാ എക്സിക്യൂട്ടീവ് ഹെഡ്, ഇവരുടെ ഭർത്താവ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.(IT company manager gang-raped in car, 3 people including CEO arrested)
ഉദയ്പൂരിലെ ഐടി കമ്പനിയിലെ മാനേജരായ യുവതിയാണ് പീഡനത്തിനിരയായത്. ഡിസംബർ 20-ന് നടന്ന ജന്മദിന പാർട്ടിയിൽ യുവതി പങ്കെടുത്തിരുന്നു. മദ്യപാനത്തെത്തുടർന്ന് യുവതിക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതോടെ, വീട്ടിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് സി.ഇ.ഒ ജിതേഷ് പ്രകാശ് സിസോദിയ, എക്സിക്യൂട്ടീവ് ഹെഡ്, ഇവരുടെ ഭർത്താവായ ഗൗരവ് സിരോഹി എന്നിവർ യുവതിയെ കാറിൽ കയറ്റി.
യാത്രയ്ക്കിടെ സിഗരറ്റ് നൽകി യുവതിയെ പൂർണ്ണമായും അബോധാവസ്ഥയിലാക്കിയ ശേഷം ഓടിക്കൊണ്ടിരുന്ന കാറിൽ വെച്ച് പീഡിപ്പിക്കുകയായിരുന്നു. പിറ്റേന്ന് ബോധം തെളിഞ്ഞപ്പോഴാണ് താൻ ആക്രമിക്കപ്പെട്ട വിവരം യുവതി അറിയുന്നത്. യുവതിയുടെ പരാതിയെത്തുടർന്ന് ബുധനാഴ്ചയാണ് മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ നാല് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.