HomeNationalവിവാഹാഭ്യർത്ഥന നിരസിച്ചതിന് യുവതിയുടെ ഒന്നര വയസ്സുള്ള മകനെ തറയിലിടിച്ചു കൊലപ്പെടുത്തി; പ്രതി...

വിവാഹാഭ്യർത്ഥന നിരസിച്ചതിന് യുവതിയുടെ ഒന്നര വയസ്സുള്ള മകനെ തറയിലിടിച്ചു കൊലപ്പെടുത്തി; പ്രതി പോലീസ് ഏറ്റുമുട്ടലിൽ പിടിയിൽ | Firozabad Child Murder Case

ഫിറോസാബാദ്: ഉത്തർപ്രദേശിലെ ഫിറോസാബാദിൽ വിവാഹാഭ്യർത്ഥന നിരസിച്ച യുവതിയുടെ ഒന്നര വയസ്സുകാരനായ മകനെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതി പോലീസ് ഏറ്റുമുട്ടലിനൊടുവിൽ പിടിയിലായി (Firozabad Child Murder Case). ജിതേന്ദ്ര പഥക് എന്ന വിരാജ് ആണ് അറസ്റ്റിലായത്. ഒളിവിൽ പോയ പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ ഇയാൾ പോലീസിനു നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ പ്രത്യാക്രമണത്തിൽ കാലിന് വെടിയേറ്റ പ്രതിയെ കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തു. ഇയാളുടെ പക്കൽ നിന്ന് നാടൻ തോക്കും ജീവനുള്ള തിരകളും പോലീസ് കണ്ടെടുത്തു.

യുവതിയെ വിവാഹം കഴിക്കാൻ പ്രതി നിരന്തരം സമ്മർദ്ദം ചെലുത്തിയിരുന്നതായി പോലീസ് പറഞ്ഞു. എന്നാൽ തനിക്ക് ഒരു മകനുള്ളതിനാൽ വിവാഹത്തിന് താല്പര്യമില്ലെന്ന് യുവതി വ്യക്തമാക്കുകയായിരുന്നു. ഇതേത്തുടർന്ന് കുട്ടിയാണ് തന്റെ വിവാഹത്തിന് തടസ്സമെന്ന് കരുതിയ പ്രതി കുട്ടിയെ കൊലപ്പെടുത്താൻ ആസൂത്രണം ചെയ്യുകയായിരുന്നു. മിഠായി വാങ്ങിനൽകാമെന്ന് പറഞ്ഞ് കുട്ടിയെ വീട്ടിൽ നിന്നും കൂട്ടിക്കൊണ്ടുപോയ പ്രതി കുട്ടിയെ ക്രൂരമായി തറയിലിടിച്ചു കൊലപ്പെടുത്തുകയായിരുന്നു. പ്രതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ടെന്നും ശക്തമായ തെളിവുകൾ ശേഖരിച്ച് കോടതിയിൽ നിന്നും പരമാവധി ശിക്ഷ വാങ്ങിനൽകാൻ നടപടികൾ സ്വീകരിക്കുമെന്നും ഫിറോസാബാദ് സിറ്റി പോലീസ് സൂപ്രണ്ട് രവിശങ്കർ പ്രസാദ് അറിയിച്ചു.

Summary: A man named Jitendra Pathak, alias Viraj, was arrested in Firozabad, Uttar Pradesh, after a police encounter for brutally killing a one-and-a-half-year-old child. The accused committed the crime after the child’s mother rejected his marriage proposal, stating her son was her priority. Viraj was injured in the leg during the exchange of fire with the police and is currently in custody facing murder charges.

WhatsApp Channel Banner

Latest updates

ആദിശേഖർ കൊലക്കേസ്: പ്രതി പ്രിയരഞ്ജന് ജാമ്യം നൽകി സുപ്രീംകോടതി,...

ന്യൂഡൽഹി: കാട്ടാക്കടയിൽ 15 വയസ്സുകാരൻ ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി പൂവച്ചൽ സ്വദേശി പ്രിയരഞ്ജന് ആശ്വാസം. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി വിധിച്ച ജീവപര്യന്തം തടവ് ശിക്ഷ സുപ്രീം കോടതി മരവിപ്പിച്ചു....

‘രഹസ്യമായി ചിലരെ കാണേണ്ടി വരും, അല്ലാതെയും കാണേണ്ടി വരും,...

തിരുവനന്തപുരം: കൊച്ചിയിൽ നിക്ഷേപകരെ കണ്ട സംഭവത്തിൽ മാധ്യമ വിമർശനങ്ങൾ തള്ളി മുഖ്യമന്ത്രി വി. ഡി. സതീശൻ. ചില കാര്യങ്ങളിൽ രഹസ്യമായും അല്ലാതെയും നിക്ഷേപകരുമായി കൂടിക്കാഴ്ച നടത്തേണ്ടി വരുമെന്നും, സംസ്ഥാനത്ത് ഗൗരവകരമായ പ്രളയ സാഹചര്യം...

നിതിൻ ഗഡ്കരിക്ക് ആശ്വാസം: ഡീപ്പ്ഫേക്ക് വീഡിയോകളും അപകീർത്തികരമായ പോസ്റ്റുകളും...

മുംബൈ: കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്കും കുടുംബത്തിനുമെതിരെ ഇ20 ഇന്ധനനയവുമായി ബന്ധപ്പെടുത്തി പ്രചരിക്കുന്ന ഡീപ്പ്ഫേക്കുകളും നിർമ്മിത ബുദ്ധി ഉപയോഗിച്ച് ഉണ്ടാക്കിയ വ്യാജ ചിത്രങ്ങളും അപകീർത്തികരമായ പോസ്റ്റുകളും ഉടൻ നീക്കം ചെയ്യാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക്...

ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 2 പ്രതികൾക്ക് കൂടി...

കൊച്ചി: തിരുവനന്തപുരത്ത് പിണറായി വിജയന്റെ വസതിയിൽ പരിശോധന നടത്തി മടങ്ങിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ രണ്ട് പ്രതികൾക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു. റിമാൻഡിൽ കഴിഞ്ഞിരുന്ന ഷഹിൻ, നിതിൻ...

US – ഇറാൻ ചർച്ചകൾ നല്ല രീതിയിൽ മുന്നോട്ട്...

വാഷിംഗ്ടൺ: ഇറാനുമായുള്ള ചർച്ചകൾ വളരെ കൃത്യമായ ദിശയിലാണ് മുന്നോട്ട് പോകുന്നതെന്നും ഇതിന്റെ വ്യക്തമായ ചിത്രം അടുത്ത 48 മണിക്കൂറിനുള്ളിൽ പുറത്തുവരുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചർച്ചകൾ നടക്കുന്നുണ്ടെന്ന കാര്യം ഇറാൻ നിഷേധിക്കുന്നുണ്ടെങ്കിലും,...

DON'T MISS

ബൈക്കിൽ ആശുപത്രിക്ക് മുന്നിൽ വച്ച് പ്രസവം!: അമ്മയും കുഞ്ഞും...

ഹനോയി: എട്ടു മാസം ഗർഭിണിയായ 25-കാരി ബൈക്കിൽ ആശുപത്രിക്ക് മുന്നിൽ വച്ച് പ്രസവിച്ചു. വിയറ്റ്‌നാമിലാണ് സംഭവം നടന്നത്. ഓഗസ്റ്റ് 3-ന് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഭർത്താവിനൊപ്പം ബൈക്കിൽ ആശുപത്രിയിലേക്ക് തിരിക്കുകയായിരുന്നു യുവതി.(Pregnant woman...

പഠിക്കാനെന്ന് പറഞ്ഞ് ഫോൺ വാങ്ങി: ‘റോബ്ലോക്സ്’ ഗെയിമിൽ എട്ടാം...

ന്യൂഡൽഹി: പഠിക്കാനെന്ന വ്യാജേന പിതാവിന്റെ മൊബൈൽ ഫോൺ വാങ്ങിയ എട്ടാം ക്ലാസുകാരൻ 'റോബ്ലോക്സ്' എന്ന ജനപ്രിയ ഓൺലൈൻ ഗെയിമിനായി ചെലവഴിച്ചത് 42,000 രൂപ. ഇൻ-ഗെയിം വിർച്വൽ കറൻസിയായ 'റോബക്സ്' വാങ്ങാനാണ് കുട്ടി തുക...

80-ാം വയസ്സിൽ ആദ്യമായി കടൽ കണ്ട അച്ഛൻ; ജീവിതകാലത്തെ...

ന്യൂഡൽഹി: ജീവിതത്തിന്റെ തിരക്കുകൾക്കും കുടുംബ ഉത്തരവാദിത്വങ്ങൾക്കുമിടയിൽ പല ആഗ്രഹങ്ങളും മനസ്സിൽ ഒതുക്കിവെക്കുന്നവരുണ്ട്. ചില സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഒരു ജീവിതകാലം തന്നെ കാത്തിരിക്കേണ്ടിവരും. 80-ാം വയസ്സിൽ ആദ്യമായി കടൽ കാണാനുള്ള പിതാവിന്റെ ആഗ്രഹം സഫലമാക്കിയ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...