കൊല്ലപ്പെട്ടവരുടെ സംസ്കാര ചടങ്ങിനിടെ ജനക്കൂട്ടത്തിന് നേരെ വെടിവയ്പ്പ് ; 5 മരണം

കൊല്ലപ്പെട്ടവരുടെ സംസ്കാര ചടങ്ങിനിടെ ജനക്കൂട്ടത്തിന് നേരെ വെടിവയ്പ്പ് ; 5 മരണം
 ഇംഫാൽ : മണിപ്പൂരില്‍ കലാപകാരികളുടെ വെടിവെയ്‌പ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. കാങ്പോക്‌പി ജില്ലയിലെ ബി ഗംനോമിലാണ് സംഭവം. കലാപകാരികള്‍ ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.നിരോധിത സംഘടനയായ കുകി നാഷണല്‍ ലിബറല്‍ ആര്‍മിയിലെ രണ്ട് പേരെ സുരക്ഷാസേന കഴിഞ്ഞ ദിവസം വധിച്ചിരുന്നു. കൊല്ലപ്പെട്ടവരുടെ ശവസംസ്‌കാരത്തിനായി ഒത്തുകൂടിയ ജനക്കൂട്ടത്തിന് നേരെ കലാപകാരികള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

Share this story