Times Kerala

സാമ്പത്തിക പ്രതിസന്ധി;രണ്ടു ദിവസത്തെ വിമാന സർവീസുകൾ റദ്ദാക്കി ഗോ ഫസ്റ്റ് എയര്‍ലൈന്‍സ്

 
സാമ്പത്തിക പ്രതിസന്ധി;രണ്ടു ദിവസത്തെ വിമാന സർവീസുകൾ റദ്ദാക്കി ഗോ ഫസ്റ്റ് എയര്‍ലൈന്‍സ്
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് രണ്ടുദിവസത്തെ വിമാന സർവീസുകൾ റദ്ദാക്കി ഗോ ഫസ്റ്റ് എയര്‍ലൈന്‍സ്. ഇന്ധന കമ്പനികള്‍ക്കു നല്‍കേണ്ട കുടിശ്ശിക വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് സര്‍വീസുകള്‍ നിര്‍ത്തലാക്കിയിരിക്കുന്നത്.  മെയ് 3,4 തീയതികളിലെ വിമാന സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. 

വിമാനനിര്‍മ്മാണ കമ്പനിയായ പ്രാറ്റ് ആന്‍ഡ് വിറ്റ്‌നിയുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് ഗോ ഫസ്റ്റിന്റെ പകുതിയിലേറെ വിമാന സര്‍വീസുകളും പ്രതിസന്ധിയിലായതോടെ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടാണ് ഗോ ഫസ്റ്റ് നേരിടുന്നത്.  കഴിഞ്ഞ വര്‍ഷം എയര്‍ലൈന്‍സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടം രേഖപ്പെടുത്തിയതായി ഗോ ഫസ്റ്റ് വ്യക്തമാക്കിയിരുന്നു. എയര്‍ലൈന്‍സിലേക്ക് കൂടുതല്‍ നിക്ഷേപകരെ കണ്ടെത്തി പ്രതിന്ധി പരിഹരിക്കാനാണ് വാഡിയ ഗ്രൂപ്പിന്റെ ഉടസ്ഥതയിലുള്ള ഗോ ഫസ്റ്റിന്റെ ശ്രമം.

Related Topics

Share this story