ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിന് കർഷകരുടെ പിന്തുണ; ജന്തർ മന്തറിൽ കൂടുതൽ സേനകളെ വിന്യസിച്ചു
Sun, 7 May 2023

ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ്ഭൂഷൺ സിംഗിനെതിരെ ഗുസ്തി താരങ്ങൾ നടത്തുന്ന പ്രതിഷേധത്തിന് കർഷകരുടെ പിന്തുണ. ബ്രിജ്ഭൂഷൺ സിംഗിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് സംയുക്ത കിസാൻ മോർച്ച ആവശ്യപ്പെട്ടു. ഗുസ്തി താരങ്ങൾക്ക് പിന്തുണയർപ്പിച്ച് ഇന്ന് കർഷകർ സമരപ്പന്തലിലെത്തുമെന്നാണ് വിവരം. പഞ്ചാബ്, ഹരിയാന, ഡൽഹി, ഉത്തർ പ്രദേശ് തുടങ്ങിയ ജില്ലകളിൽ നിന്ന് സംയുക്ത കിസാൻ മോർച്ചയുടെ മുതിർന്ന നേതാക്കൾ പ്രതിഷേധത്തിന് പിന്തുണയുമായി എത്തും. ഇതോടെ ജന്തർ മന്തറിൽ കൂടുതൽ സേനകളെ വിന്യസിച്ചു.
സുരക്ഷാ പരിശോധനയും പട്രോളിങ്ങുമൊക്കെ വർധിപ്പിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ജന്തർ മന്തറിൽ ബാരിക്കേഡുകൾ സ്ഥാപിക്കുമെന്ന് പൊലീസ് അറിയിച്ചു. നിയമം ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.