പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മുൻ ബിജെപി നേതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു
May 3, 2023, 00:25 IST

ഭോപ്പാൽ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മുൻ ബിജെപി നേതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മധ്യപ്രദേശിലെ ഉമാരിയ സ്വദേശിയായ രാഹുൽ സിത്ലാനിയാണ് പിടിയിലായത്. വാട്സ്ആപ്പ് വീഡിയോ കോളിനിടെ പെൺകുട്ടിയുടെ ചിത്രം പകർത്തിയ സിത്ലാനി, ഇതുപയോഗിച്ച് കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. പെൺകുട്ടി സ്കൂളിലേക്ക് പോകുന്ന വഴിയിൽ സ്ഥിരമായി പിന്തുടർന്നിരുന്ന ഇയാൾ കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും ചെയ്തു. നൗരോജാബാദ് സ്വദേശിയായ പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സിത്ലാനിയെ അറസ്റ്റ് ചെയ്തത്.
പാർട്ടിയുടെ ജില്ലാ ഐടി സെൽ സഹകൺവീനർ ആയിരുന്നു സിത്ലാനിയെന്നും ഇയാളെ മാസങ്ങൾക്ക് മുമ്പ് പുറത്താക്കിയതായും ബിജെപി ജില്ലാ പ്രസിഡന്റ് ദിലീപ് പാണ്ഡേ അറിയിച്ചു. എന്നാൽ സിത്ലാനി ഇപ്പോഴും സജീവ ബിജെപി പ്രവർത്തകൻ ആണെന്ന് തെളിയിക്കുന്ന തരത്തിലുള്ള പാർട്ടി പരിപാടികളുടെ ഫ്ലക്സ് ബോർഡ് ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.