യുപിയിൽ കോൾഡ് സ്റ്റോറേജിന്റെ മേൽക്കൂര തകർന്ന് എട്ട് പേർ മരിച്ചു
Fri, 17 Mar 2023

ലക്നോ: ഉത്തര്‍പ്രദേശില്‍ കോള്‍ഡ് സ്റ്റോറേജിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് എട്ടുപേര്‍ മരിച്ചു. 11 പേരെ രക്ഷപെടുത്തി. സംഭാലിലെ ചന്ദൗസിയിലാണ് സംഭവം നടന്നത്. ദേശീയ ദുരന്ത നിവാരണ സേനയുടെയും (എൻഡിആർഎഫ്) സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും (എസ്ഡിആർഎഫ്) നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. അങ്കുർ അഗർവാൾ, രോഹിത് അഗർവാൾ എന്നിവരാണ് കെട്ടിടത്തിന്റെ ഉടമകൾ. കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താൻ പോലീസ് നായ്ക്കളെ ഉപയോഗിച്ച് തെരച്ചിൽ നടത്തുന്നുണ്ടെന്ന് സംഭാൽ ഡിഎം മനീഷ് ബൻസാൽ പറഞ്ഞു. സംഭവത്തിൽ ഉടമകൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.