HomeNationalതമിഴ്‌നാട്ടിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു; ഗവർണറെ കാണാൻ എടപ്പാടി, പ്രതിഷേധവുമായി ടിവികെ...

തമിഴ്‌നാട്ടിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു; ഗവർണറെ കാണാൻ എടപ്പാടി, പ്രതിഷേധവുമായി ടിവികെ | Edappadi Palaniswami to Meet Governor

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും സർക്കാർ രൂപവത്കരിക്കാൻ ആവശ്യമായ കേവലഭൂരിപക്ഷം തെളിയിക്കാനാവാത്തത് വിജയുടെ തമിഴക വെട്രി കഴകത്തെ പ്രതിസന്ധിയിലാക്കുന്നു (Edappadi Palaniswami to Meet Governor). ഭൂരിപക്ഷത്തിന് ആവശ്യമായ 118 എംഎൽഎമാരുടെ പിന്തുണ രേഖാമൂലം ഹാജരാക്കിയാൽ മാത്രമേ വിജയെ സർക്കാർ രൂപവത്കരിക്കാൻ ക്ഷണിക്കൂ എന്ന ഉറച്ച നിലപാടിലാണ് ഗവർണർ രാജേന്ദ്ര ആർലേക്കർ.

നിലവിലെ രാഷ്ട്രീയ സാഹചര്യം ചർച്ച ചെയ്യാൻ എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി ഇന്ന് വൈകിട്ട് മൂന്നരയ്ക്ക് ഗവർണറെ കാണും. തിരഞ്ഞെടുപ്പിൽ 47 സീറ്റുകൾ നേടിയ എഐഎഡിഎംകെയുടെ നിലപാട് സർക്കാർ രൂപവത്കരണത്തിൽ നിർണ്ണായകമാണ്. അതേസമയം, കേവലഭൂരിപക്ഷത്തിന് 10 സീറ്റുകൾ മാത്രം അകലെ നിൽക്കുന്ന വിജയ്, ഇതിനോടകം രണ്ട് തവണ ഗവർണറെ കണ്ടിരുന്നു. അഞ്ച് സീറ്റുകളുള്ള കോൺഗ്രസ് ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ഇത് തികയില്ല.

ഗവർണറുടെ നിലപാടിനെതിരെ ടിവികെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചേക്കുമെന്ന് സൂചനയുണ്ട്. അതിനിടെ, സർക്കാർ രൂപവത്കരിക്കാൻ വിജയിക്ക് അവസരം നൽകണമെന്നാവശ്യപ്പെട്ട് തിരുപ്പൂരിൽ നിന്നുള്ള ടിവികെ പ്രവർത്തകർ ലോക്ഭവന് മുന്നിൽ പ്രതിഷേധം നടത്തി. 234 അംഗ നിയമസഭയിൽ 108 സീറ്റുകളാണ് വിജയിന്റെ പാർട്ടിക്കുള്ളത്.

 

Summary: The political deadlock in Tamil Nadu continues as TVK, despite being the single largest party with 108 seats, struggles to prove a majority of 118. Governor Rajendra Arlekar maintains that Vijay must provide written proof of support from 118 MLAs to form the government. Meanwhile, AIADMK leader Edappadi K. Palaniswami is scheduled to meet the Governor today, and TVK members staged protests demanding Vijay be given the chance to form the ministry.

 

WhatsApp Channel Banner

Latest updates

‘ഫീസില്ലാത്ത സ്വകാര്യ സ്കൂളിൽ പോലും മക്കളെ വിടില്ല, എന്നാൽ...

പാലക്കാട്: വിവാദ പ്രസ്താവനയുമായി ഗതാഗത മന്ത്രി സി.പി. ജോൺ. പാലക്കാട്ട് നടന്ന കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കവേയാണ് ജനങ്ങളുടെ മനോഭാവത്തെ വിമർശിച്ച് മന്ത്രി രംഗത്തെത്തിയത്.(Transport Minister CP John...

15 വയസുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കി കൊലപ്പെടുത്തി; അസമിൽ മൂന്ന്...

ഹൈലാക്കണ്ടി: 15 വയസുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ ശേഷം ക്രൂരമായി കൊലപ്പെടുത്തിയെന്ന കേസിൽ അസമിലെ ഹൈലാക്കണ്ടി ജില്ലയിൽ മൂന്ന് കൗമാരക്കാർ അറസ്റ്റിൽ (Hailakandi Minor Girl Murder Case). അറസ്റ്റിലായവരിൽ 17 വയസുകാരനും ഉൾപ്പെടുന്നുണ്ടെന്ന്...

പേരാമ്പ്രയിൽ നിർത്തിയിട്ട ബസ്സിനുള്ളിൽ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി...

കോഴിക്കോട്: നിർത്തിയിട്ടിരുന്ന സ്വകാര്യ ബസ്സിനുള്ളിൽ ബസ് ഡ്രൈവറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കോഴിക്കോട് പേരാമ്പ്രയിൽ നിർത്തിയിട്ടിരുന്ന ബസ്സിനുള്ളിലാണ് സംഭവം.(Bus Driver Found Dead Inside Parked Bus In Perambra Kozhikode) നൊച്ചാട് സ്വദേശി...

ഭാര്യയെ ശ്വാസംമുട്ടിച്ച് കൊന്ന് നദിയിൽ തള്ളി: യുവാവും കാമുകിയും...

ലഖ്‌നൗ: ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം ഗോമതി നദിയിൽ തള്ളിയ സംഭവത്തിൽ ഭർത്താവും കാമുകിയും അറസ്റ്റിൽ. റഹിമാബാദ് സ്വദേശിയായ ഉമേന്ദ്ര പ്രതാപ് സിംഗ് (31), കാമുകി ആരതി വർമ്മ (31) എന്നിവരെയാണ് പോലീസ് അറസ്റ്റ്...

നവീകരണം കഴിഞ്ഞ് ഏതാനും മാസങ്ങൾ മാത്രം: എ സി...

ആലപ്പുഴ: തടസ്സമില്ലാതെ ഗതാഗതം സാധ്യമാകുമെന്ന അവകാശവാദത്തോടെ പുനർനിർമ്മിച്ച ആലപ്പുഴ-ചങ്ങനാശ്ശേരി (എ.സി.) റോഡ് ഉദ്ഘാടനം കഴിഞ്ഞ് അഞ്ചുമാസം പിന്നിടുമ്പോഴേക്കും വെള്ളക്കെട്ടിലായി. റോഡിൽ പലയിടങ്ങളിലായി മുക്കാൽ കിലോമീറ്ററോളം ദൂരത്തിൽ വെള്ളം കയറിയതോടെ ഗതാഗതം കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്.(AC...

DON'T MISS

ലൈവ് വാർത്തയ്ക്കിടെ അവതാരക ‘ഉറങ്ങിപ്പോയി’; വിമർശനത്തിന് പകരം പിന്തുണയുമായി...

മെംഫിസ്: തത്സമയ വാർത്താ സംപ്രേഷണത്തിനിടെ കണ്ണടച്ച് ഇരുന്ന അമേരിക്കൻ വാർത്താ അവതാരകയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി (News Anchor Caught Napping). എന്നാൽ അവതാരകയെ വിമർശിക്കുന്നതിന് പകരം അവരുടെ തിരക്കേറിയ ജോലിസാഹചര്യവും കുടുംബ...

വാക്കുതർക്കം ഒടുവിൽ കൂട്ടയടിയായി; ഉടമകൾ തമ്മിലുള്ള കയ്യാങ്കളിക്കിടെ ഏറ്റുമുട്ടി...

സാൻ ഡിയേഗോ: അമേരിക്കയിലെ പ്രശസ്തമായ മിഷൻ ബീച്ചിൽ രണ്ട് യുവാക്കൾ തമ്മിലുണ്ടായ വാക്കുതർക്കം വലിയ സംഘർഷമായി മാറിയതോടെ ഉടമകളുടെ നായകളും ഏറ്റുമുട്ടിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി (San Diego Mission Beach Dog...

‘മ്യാവ്‌ലാൻഡ്’: പൂച്ചയുടെ രൂപത്തിൽ ഹാലൻഡ്; രൂപസാദൃശ്യം കണ്ട് പ്രതികരിച്ച്...

മാഞ്ചസ്റ്റർ: ലോക ഫുട്ബോളിലെ സൂപ്പർതാരം എർലിംഗ് ഹാലൻഡിന്റെ രൂപസാദൃശ്യമുള്ള ഒരു പൂച്ച സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ താരത്തിന്റെ രസകരമായ പ്രതികരണവും ശ്രദ്ധ നേടുന്നു. ഹാലൻഡിനോട് സാമ്യമുണ്ടെന്ന് ആരാധകർ കണ്ടെത്തിയ പൂച്ചയ്ക്ക് സോഷ്യൽ മീഡിയ നൽകിയ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...