പാക് അതിർത്തിയിൽ ലഹരിമരുന്ന് കടത്താൻ ശ്രമിച്ച ഡ്രോൺ പിടികൂടി
May 21, 2023, 06:47 IST

അമൃത്സർ: ഇന്ത്യ - പാക്കിസ്ഥാൻ അതിർത്തിയിൽ ലഹരിമരുന്ന് കടത്താനുപയോഗിക്കുന്ന ഡ്രോൺ ബിഎസ്എഫ് വെടിവച്ച് വീഴ്ത്തി. അമൃത്സർ ജില്ലയിലെ ഉദ്ധർ ധലിവാളിലാണ് സംഭവം നടന്നത്. രണ്ട് പാക്കറ്റുകളിൽ നിന്നായി 2.6 കിലോഗ്രാം ഭാരം വരുന്ന ഹെറോയിൻ കണ്ടെത്തിയതായി ബിഎസ്എഫ് അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ബിഎസ്എഫ് പിടികൂടുന്ന നാലാമത്തെ ലഹരിക്കടത്ത് ഡ്രോൺ ആണിത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും അതിർത്തിയിൽ തെരച്ചിൽ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.