ഉത്തരാഖണ്ഡിൽ ടണലിനകത്ത് കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനുള്ള ഡ്രില്ലിംഗ് ശ്രമം ഉപേക്ഷിക്കുമെന്ന് റിപ്പോർട്ട്
Nov 18, 2023, 19:11 IST

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ടണലിനകത്ത് കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനുള്ള ഡ്രില്ലിംഗ് ശ്രമം ഉപേക്ഷിക്കുമെന്ന് റിപ്പോർട്ട്. ടണലിനകത്ത് വിള്ളല്‍ രൂപപ്പെട്ടതോടെയാണ് ഡ്രില്ലിംഗ് ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. തുരങ്കത്തിന് മുകളില്‍ നിന്ന് താഴേക്ക് കുഴിച്ച് എത്താനാണ് ശ്രമിക്കുന്നതെന്ന് ഉത്തരകാശി ഡിഎഫ്ഒ ഡിപി ബാലുനി പറഞ്ഞു. തുരങ്കത്തിന് സമാന്തരമായി കുഴിക്കാനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്.
ഏഴ് ദിവസമായി തുരങ്കത്തിനുള്ളില്‍ കുടുങ്ങിയ 41 പേരുമായി ഇന്ന് വൈകിട്ട് നാലിന് ബന്ധുക്കളുമായി സംസാരിച്ചു. തുരങ്കത്തില്‍ കുടുങ്ങിയ ആളുകളുടെ ആരോഗ്യ നിലയില്‍ ആശങ്കയിലാണെന്നും അവരുടെ ശബ്ദം ദുര്‍ബലമാകുന്നുവെന്നും ആരോഗ്യം ക്ഷയിച്ചതായി തോന്നുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.
