കാര്‍ പാര്‍ക്കിംഗിനെ ചൊല്ലി തര്‍ക്കം; ഹോട്ടലുടമയെ മര്‍ദിച്ച് തൃണമൂൽ എംഎൽഎ
![കാര്‍ പാര്‍ക്കിംഗിനെ ചൊല്ലി തര്‍ക്കം; ഹോട്ടലുടമയെ മര്‍ദിച്ച് തൃണമൂൽ എംഎൽഎ](https://timeskerala.com/static/c1e/client/91214/uploaded/d3d259e0d719c9ae2dff818da10a49d1.webp)
കോല്‍ക്കത്ത: തൃണമൂൽ കോൺഗ്രസ് (ടിഎംസി) ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് ഹോട്ടലുടമയെ ക്രൂരമായി മര്‍ദിച്ച് നടനും ടിഎംസി എംഎല്‍എയുമായ സോഹം ചക്രബര്‍ത്തി. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വെള്ളിയാഴ്ച രാത്രി കോല്‍ക്കത്തയിലെ ന്യൂ ടൗണ്‍ മേഖലയിലാണ് സംഭവം നടന്നത്.
![](https://timeskerala.com/static/c1e/static/themes/16/91214/3752/images/New-Creative-.png)
ഭക്ഷണശാലയുടെ പുറത്ത് ഷൂട്ടിംഗിന് എത്തിയതായിരുന്നു സോഹം. അദ്ദേഹത്തിന്റെയും അനുയായികളുടെയും കാറുകള്‍ ഹോട്ടലുകളുടെ മുന്പില് പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് ഉടമസ്ഥന് അനിസുല്‍ ആലവും സോഹവുമായി തര്‍ക്കമുടലെടുത്തത്. വാക്കേറ്റത്തിനൊടുവില്‍ സോഹം, അനിസുലിനെ ആക്രമിക്കുന്നത് ദൃശ്യങ്ങൽ കാണാം. സംഭവത്തിന് പിന്നാലെ ഇരുകൂട്ടരും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.