പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ജമ്മുകശ്മീർ സന്ദർശിക്കും
May 6, 2023, 09:33 IST

ഡല്‍ഹി: കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ജമ്മുകശ്മീർ സന്ദർശിക്കും. ജമ്മുവിലെ ഭീകരാക്രമണത്തിന് പിന്നാലെയാണ് സന്ദർശനം. ഉന്നത ഉദ്യോഗസ്ഥരുമായി അദ്ദേഹം ചർച്ച നടത്തും. കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെയും ജമ്മുവിലെത്തും. ഇരുവരും ഭീകരാക്രമണമുണ്ടായ ജമ്മുവിലെ രജൗരി സന്ദർശിക്കും.