

മുംബൈ: മേഘ്‌ന ഗുൽസാർ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം 'ദായ്‌റ'യുടെ (Daayra) ഷൂട്ടിംഗ് പൂർത്തിയായി. ഒരു പോലീസ് ഇൻസ്‌പെക്ടറുടെ വേഷത്തിലാണ് പൃഥ്വിരാജ് ഈ ചിത്രത്തിൽ എത്തുന്നത്. ആനുകാലിക സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കുന്ന ഈ ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലറിൽ കരീന കപൂർ ഖാൻ ആണ് നായിക. ജംഗ്ലീ പിക്‌ചേഴ്‌സും പെൻ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
റാസി, തൽവാർ, സാം ബഹാദൂർ തുടങ്ങിയ മികച്ച ചിത്രങ്ങൾക്ക് ശേഷം മേഘ്‌ന ഗുൽസാർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. യഷ് കേശവാനിയും സീമ അഗർവാളും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സമൂഹത്തിൽ വലിയ ചർച്ചയാകുന്ന ഒരു കുറ്റകൃത്യവും അതിനെത്തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. പൃഥ്വിരാജിന്റെ പോലീസ് കഥാപാത്രം ചിത്രത്തിന്റെ വലിയ ആകർഷണമായിരിക്കും. ചിത്രത്തിന്റെ തിരക്കഥ കേട്ടപ്പോൾ തന്നെ ഇത് ചെയ്യാമെന്ന് താൻ ഉറപ്പിച്ചതായി പൃഥ്വിരാജ് പറഞ്ഞു. കരീന കപൂറിനൊപ്പവും മേഘ്‌ന ഗുൽസാറിനൊപ്പവും പ്രവർത്തിക്കുന്നത് മികച്ച അനുഭവമാണെന്നും പൃഥ്വിരാജ് കൂട്ടിചേർത്തു.
The filming of Prithviraj Sukumaran and Kareena Kapoor Khan's upcoming Hindi film 'Daayra' has been completed. Directed by Meghna Gulzar, this investigative crime thriller features Prithviraj in the role of a police inspector and focuses on a socially relevant crime.