Times Kerala

ആ​സാമിലെ പ്ര​ള​യ​ക്കെ​ടു​തി​യി​ൽ മ​ര​ണ​സം​ഖ്യ 66 ആ​യി

 
ആസാം
ഗോ​ഹ​ട്ടി: ആ​സാം ജ​ന​ത പ്ര​ളയക്കെടുതിയിൽ വലയാൻ തുടങ്ങിയിട്ട് മൂ​ന്ന് ആ​ഴ്ച പി​ന്നി​ടുകയാണ്. ദുരന്തത്തിൽ ഇതുവരെയുള്ള മ​ര​ണ​സം​ഖ്യ 66 ആ​യിരിക്കുകയാണ്. ര​ണ്ട് കു​ട്ടി​ക​ള​ട​ക്കം എ​ട്ടു​പേ​ർ കൂ​ടി ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ മരണപ്പെടുകയുണ്ടായി. മരണം സംഭവിച്ചിരിക്കുന്നത് ക​ച്ചാ​ർ, ധു​ബ്രി, ഗോ​ൾ​പാ​റ, നാ​ൽ​ബാ​രി, ധേ​മാ​ജി, ശി​വ​സാ​ഗ​ർ ജില്ലകളിലാണ്. ക​ച്ചാ​ർ, ഗോ​ൾ​പാ​റ, ധേ​മാ​ജി, ശി​വ​സാ​ഗ​ർ എന്നീ ജില്ലകളിൽ ഒന്ന് വീതവും, ധു​ബ്രി, നാൽബാരി എന്നീ ജില്ലകളിൽ രണ്ടു പേർ വീതവുമാണ് മരണം. ആ​സാം സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ ക​ണ​ക്ക​നു​സ​രി​ച്ച് ഇ​പ്പോ​ഴും വെ​ള്ള​പ്പൊ​ക്ക​ത്തി​ന്‍റെ പി​ടി​യി​ലാണ് ​സം​സ്ഥാ​ന​ത്തെ 35 ജി​ല്ല​ക​ളി​ൽ 28 എ​ണ്ണ​വും. 3,446 ഗ്രാ​മ​ങ്ങ​ളി​ലാ​യി 22,74,289 പേ​രെയാണ് ദുരന്തം ബാധിച്ചത്. 68,432.75 ഹെ​ക്ട​ർ സ്ഥ​ല​ത്തെ കൃ​ഷി ന​ശിക്കുകയും, പ​ല ജി​ല്ല​ക​ളി​ലും റോ​ഡു​ക​ളും പാ​ല​ങ്ങ​ളും തീ​ര​ങ്ങ​ളും തകരുകയും ചെയ്തു. 53,689 പേ​രാണ് 269 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലാ​യി അഭയം പ്രാപിച്ചിരിക്കുന്നത്. 

Related Topics

Share this story