

നോയിഡ: ശനിയാഴ്ച രാവിലെ ഡൽഹി-എൻസിആറിൽ ഉണ്ടായ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് നോയിഡ എക്സ്പ്രസ് വേയിൽ (Noida Expressway) കാറുകളും ട്രക്കുകളും ഉൾപ്പെടെ ഒട്ടനവധി വാഹനങ്ങൾ കൂട്ടിയിടിച്ചു. അപകടം എക്സ്പ്രസ് വേയിൽ വലിയ ഗതാഗതക്കുരുക്കിന് കാരണമായി. ഇതിനെ തുടർന്ന് നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഹരിയാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന 135 കിലോമീറ്റർ നീളമുള്ള ആറ് വരി പാതയായ ഈസ്റ്റേൺ പെരിഫറൽ എക്സ്പ്രസ് വേയിലാണ് (കുണ്ഡ്ലി-ഗാസിയാബാദ്-പൽവൽ എക്സ്പ്രസ് വേ) അപകടം നടന്നത്. കനത്ത മൂടൽമഞ്ഞിനെ തുടർന്ന് കാഴ്ചക്കുറവ് ഉണ്ടായതാണ് വാഹനങ്ങൾ പരസ്പരം കൂട്ടിയിടിക്കാൻ കാരണമായതെന്നാണ് സൂചന. തകരാറിലായ വാഹനങ്ങൾ ക്രെയിനുകളുടെ സഹായത്തോടെ നീക്കം ചെയ്യുന്നതിൽ പോലീസും ടോൾ ജീവനക്കാരും ഏർപ്പെട്ടിട്ടുണ്ട്. അപകടത്തിൽപ്പെട്ട വാഹനങ്ങളുടെയും ആളുകളുടെയും കൃത്യമായ എണ്ണം സംബന്ധിച്ച വിവരങ്ങൾ ലഭ്യമായിട്ടില്ല.
ഡൽഹി-എൻസിആറിൽ കനത്ത മൂടൽമഞ്ഞ് മൂലം റോഡുകളിൽ കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് ഗൗതം ബുദ്ധ നഗർ ട്രാഫിക് പോലീസ് വേഗപരിധി സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. യമുന എക്സ്പ്രസ് വേയിൽ ഭാരം കുറഞ്ഞ വാഹനങ്ങൾക്കുള്ള വേഗപരിധി മണിക്കൂറിൽ 75 കിലോമീറ്ററും, ഭാരം കൂടിയ വാഹനങ്ങൾക്ക് 60 കിലോമീറ്ററുമായി നിശ്ചയിച്ചു. അതുപോലെ, നോയിഡ-ഗ്രേറ്റർ നോയിഡ എക്സ്പ്രസ് വേയിൽ ഭാരം കുറഞ്ഞ വാഹനങ്ങൾക്ക് 75 കിലോമീറ്ററും ഭാരം കൂടിയ വാഹനങ്ങൾക്ക് 50 കിലോമീറ്ററുമാണ് വേഗപരിധി.
A massive pile-up involving over a dozen vehicles, including cars and trucks, occurred on the Eastern Peripheral Expressway (Noida Expressway) on Saturday morning due to dense fog and reduced visibility in the Delhi-NCR region. The accident, which took place on the 135 km long, six-lane expressway passing through Haryana and Uttar Pradesh, caused a significant traffic jam and left several people injured.