Times Kerala

ജീവനുള്ള മയിലിന്റെ തൂവൽ പറിച്ചെടുത്ത് ക്രൂരത; യുവാവിനെ കണ്ടെത്താൻ പൊലീസ്
 

 
ജീവനുള്ള മയിലിന്റെ തൂവൽ പറിച്ചെടുത്ത് ക്രൂരത; യുവാവിനെ കണ്ടെത്താൻ പൊലീസ്

ഭോപ്പാൽ: ജീവനുള്ള മയിലിന്റെ തൂവലുകൾ ഓരോന്നായി പറിച്ചെടുക്കുകയും ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്ത് യുവാവ്. മധ്യപ്രദേശിലെ കട്‌നിയിലാണ് ക്രൂരസംഭവം. പ്രതിഷേധം ശക്തമായതോടെ പ്രതി ഒളിവിലാണ്.

സംഭവത്തിന്റെ വീഡിയോ ഇയാൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെ ശക്തമായ പ്രതിഷേധമുയർന്നു. യുവാവിനെതിരെ  കർശന നടപടി ആവശ്യപ്പെട്ട് നിരവധി പേർ രം​ഗത്തെത്തി.

അതുൽ എന്ന യുവാവാണ് മയിലിനോട് ഈ ക്രൂരത ചെയ്തതെന്നും ഇയാൾക്കായി തെരച്ചിൽ നടത്തുകയാണെന്നും പൊലീസ് അറിയിച്ചു. 'വീഡിയോയിലെ ബൈക്കിന്റെ നമ്പർ അടിസ്ഥാനമാക്കിയാണ്  പോലീസ് യുവാവിനെ തിരിച്ചറിഞ്ഞത്.

ഇയാൾ  ചിരിച്ചുകൊണ്ട് മയിലിന്റെ തൂവലുകൾ ഊരിയെടുക്കുന്നും സുഹൃത്തുക്കൾ ഇത് കണ്ട് ആസ്വദിക്കുന്നതുമാണ് പ്രചരിക്കുന്ന വീഡിയോ. അറസ്റ്റ് ചെയ്യാൻ പോകുമ്പോൾ അതുൽ വീട്ടിലുണ്ടായിരുന്നില്ല. പ്രതികളെ കണ്ടാൽ വിവരം അറിയിക്കാൻ നാട്ടുകാരോടും മാധ്യമങ്ങളോടും പൊലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.

Related Topics

Share this story