യു.പിയിലെ സ്ഥാനാര്‍ത്ഥി പട്ടികയുമായി കോണ്‍ഗ്രസ്; ഉന്നാവോ പെണ്‍കുട്ടിയുടെ അമ്മയും മത്സരിക്കും

priyanka
 ഉത്തര്‍പ്രദേശ് : നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയാണ് പട്ടിക പുറത്തു വിട്ടത്. അതെസമയം 125 പേരടങ്ങുന്ന ആദ്യപട്ടികയില്‍ ഉന്നാവോ പെണ്‍കുട്ടിയുടെ അമ്മയും സ്ഥാനം പിടിച്ചിട്ടുണ്ട്.പീഡനത്തിനിരയായവര്‍ക്കൊപ്പം കോണ്‍ഗ്രസ് ഉണ്ടാകുമെന്ന സന്ദേശമാണ് സ്ഥാനാര്‍ത്ഥി പട്ടിക നല്‍കുന്നതെന്ന് പ്രിയങ്കഗാന്ധി പറഞ്ഞു. അന്‍പത് വനിതാ സ്ഥാനാര്‍ത്ഥികളാണ് ആദ്യ ഘട്ട പട്ടികയില്‍ ഇടം നേടിയത്. 

Share this story