ചെന്നൈ: ഭരണചുമതലയേറ്റ ശേഷം തന്റെ രാഷ്ട്രീയ ശൈലി വ്യക്തമാക്കി മുഖ്യമന്ത്രി വിജയ്. തമിഴ്‌നാട് രാഷ്ട്രീയത്തിലെ മോശം പ്രവണതകളിലൊന്നായ പാതയോരങ്ങളിലെ ബാനറുകൾക്കും ഫ്ലെക്സുകൾക്കും നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് അദ്ദേഹം തമിഴ് വെട്രി കഴകം പ്രവർത്തകർക്ക് നിർദ്ദേശം നൽകി.(CM Vijay Strict Instructions To TVK Workers No Roadside Banners)
പാതയോരങ്ങളിലോ പൊതുജനങ്ങൾ കൂടുന്ന സ്ഥലങ്ങളിലോ യാതൊരുവിധ പ്രചാരണ ബോർഡുകളോ ബാനറുകളോ സ്ഥാപിക്കാൻ പാടില്ല എന്നും, പാർട്ടി പരിപാടികൾക്കോ ആഘോഷങ്ങൾക്കോ വേണ്ടി ഗതാഗതം തടസ്സപ്പെടുത്തുന്ന രീതിയിൽ പ്രവർത്തിക്കരുത് എന്നും അദ്ദേഹം പറഞ്ഞു.
ജന്മദിനാഘോഷങ്ങളോ മറ്റ് പാർട്ടിയുമായി ബന്ധപ്പെട്ട പരിപാടികളോ പൊതുജനത്തിന് ശല്യമാകുന്ന രീതിയിൽ സംഘടിപ്പിക്കരുത് എന്നും നിർദേശമുണ്ട്. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് വിജയ് മുന്നറിയിപ്പ് നൽകി.
Story Summary
Tamil Nadu CM Vijay has issued strict guidelines to TVK workers, banning roadside banners and hoardings that cause public inconvenience. He warned of strict action against those who obstruct traffic or organize public celebrations causing disturbance.

