ചെന്നൈ-ബംഗളൂരു അതിവേഗ പാത ഡിസംബറിൽ തുറക്കും
Feb 12, 2024, 09:47 IST
![ചെന്നൈ-ബംഗളൂരു അതിവേഗ പാത ഡിസംബറിൽ തുറക്കും](https://timeskerala.com/static/c1e/client/91214/uploaded/98581256240337812ab142662dc9f8d3.webp)
ബംഗളൂരു: ഡിസംബർ മാസത്തോടെ ചെന്നൈ-ബംഗളൂരു നാലുവരി അതിവേഗ പാത തുറക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. ലോക്സഭയിൽ ചോദ്യങ്ങൾക്കുള്ള മറുപടി നൽകവെയാണ് മന്ത്രി ഈ കാര്യം അറിയിച്ചത്.
ഡിസംബർ മുതൽ ചെന്നൈ-ബംഗളൂരു ദൂരം രണ്ടു മണിക്കൂറായി ചുരുങ്ങും. 258 കിലോമീറ്ററാണ് നാലുവരിപ്പാതയുടെ നീളം. മണിക്കൂറിൽ 120 കിലോമീറ്ററായിരിക്കും ഈ പാതയിലെ വേഗപരിധി.
![](https://timeskerala.com/static/c1e/static/themes/16/91214/3752/images/New-Creative-.png)