HomeNationalബാറിലെ തർക്കം റോഡിൽ തീർത്തു; ചെന്നൈയിൽ സ്കൂട്ടറിൽ കാറിടിപ്പിച്ച് 18-കാരിയെ കൊലപ്പെടുത്തി;...

ബാറിലെ തർക്കം റോഡിൽ തീർത്തു; ചെന്നൈയിൽ സ്കൂട്ടറിൽ കാറിടിപ്പിച്ച് 18-കാരിയെ കൊലപ്പെടുത്തി; ബാർ അധികൃതർ പൂട്ടിച്ചു | Chennai Hit and Run Murder Case

ചെന്നൈ: ചെന്നൈയിലെ സ്വകാര്യ ബാറിലുണ്ടായ തർക്കത്തെ തുടർന്ന് സ്കൂട്ടറിൽ കാറിടിപ്പിച്ച് പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് യുവാക്കൾ പോലീസ് പിടിയിലായി (Chennai Hit and Run Murder Case). വില്ലുപുരത്ത് താമസിക്കുന്ന ശ്രീലങ്കൻ അഭയാർത്ഥിയായ യാൻസി (18) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. യാൻസിക്കൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന 17 വയസ്സുകാരിയായ സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ചെന്നൈ സ്വദേശികളായ ബാലമുരുകൻ (21), ജോഷ്വ (19), കിഷോർകുമാർ (19) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

ചെന്നൈയിലെ ഒരു സ്വകാര്യ ബാറിൽ യാൻസിയും സുഹൃത്തുക്കളും നൃത്തം ചെയ്യുന്നതിനിടെ പ്രതികളുടെ സംഘവുമായി ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ബാറിലെ ബൗൺസർമാർ ഇടപെട്ട് ഇരുവിഭാഗത്തെയും പുറത്താക്കിയെങ്കിലും പുറത്തുവെച്ചും ഇവർ തമ്മിൽ കൈയാങ്കളിയുണ്ടായിരുന്നു. തുടർന്ന് യാൻസിയും സുഹൃത്തുക്കളും സ്കൂട്ടറിലും പ്രതികൾ കാറിലുമായി സംഭവസ്ഥലത്തുനിന്ന് മടങ്ങി. യാത്രാമധ്യേ പ്രതികളുടെ കാർ കണ്ട പെൺകുട്ടിയുടെ സുഹൃത്തുക്കൾ കാറിന് നേരെ കല്ലെറിഞ്ഞ ശേഷം സ്കൂട്ടറിൽ വേഗത്തിൽ ഓടിച്ചുപോയി. ഇതിൽ പ്രകോപിതരായ യുവാക്കൾ കാറിൽ ഇവരെ അതിവേഗം പിന്തുടരുകയും യാൻസിയും സുഹൃത്തും സഞ്ചരിച്ച സ്കൂട്ടറിനെ ഇടിച്ച് തെറിപ്പിക്കുകയുമായിരുന്നു.

അപകടത്തിൽ റോഡിലേക്ക് തെറിച്ചുവീണ യാൻസി സംഭവസ്ഥലത്തുതന്നെ മരിച്ചതായി പോലീസ് സ്ഥിരീകരിച്ചു. ഗുരുതരമായി പരിക്കേറ്റ മറ്റേ പെൺകുട്ടിയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, പ്രായപൂർത്തിയാകാത്തവർക്ക് പ്രവേശനം നൽകിയതിനെ തുടർന്ന് കൊലപാതകത്തിന് കാരണമായ തർക്കം നടന്ന ചെന്നൈയിലെ സ്വകാര്യ ബാർ അധികൃതർ പൂട്ടിച്ചു. സംഭവത്തിൽ ഒളിവിലുള്ള ബാക്കി പ്രതികൾക്കായി പ്രത്യേക അന്വേഷണ സംഘം തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

Summary: An 18-year-old Sri Lankan refugee girl named Yancy was killed after a car intentionally rammed into her scooter following a brawl at a private bar in Chennai. A 17-year-old co-rider sustained severe injuries and was rushed to the hospital while the police arrested three suspects in connection with the retaliatory hit-and-run. Meanwhile, the concerned bar was shut down by authorities for violating norms and permitting minors onto the premises.

WhatsApp Channel Banner

Latest updates

കർണാടകയിലെ മന്ത്രിസഭാ വികസനം: പുതിയ മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ...

ബെംഗളൂരു: മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിലുള്ള കർണാടക സർക്കാരിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മന്ത്രിസഭാ വികസനം ഇന്ന് നടക്കും. കോൺഗ്രസ് ഹൈക്കമാൻഡിന്റെ അന്തിമ അനുമതി ലഭിച്ചതിനെ തുടർന്നാണ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ്...

ബങ്കിപ്പൂർ ഉപതിരഞ്ഞെടുപ്പ്: നാലാം റൗണ്ടിലും പ്രശാന്ത് കിഷോറിന് മുന്നേറ്റം,...

പട്ന: ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ ജൻ സുരാജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോർ ലീഡ് ഉയർത്തുന്നു. വോട്ടെണ്ണലിന്റെ നാലാം റൗണ്ട് പൂർത്തിയാകുമ്പോൾ ബി.ജെ.പി സ്ഥാനാർത്ഥി നീരജ് കുമാർ സിൻഹയേക്കാൾ...

ചൈനയിൽ മിന്നൽ പ്രളയം: മരണസംഖ്യ 25 ആയി ഉയർന്നു...

ബെയ്ജിങ്: വടക്കുപടിഞ്ഞാറൻ ചൈനയിലെ ഗാൻസു പ്രവിശ്യയിലുണ്ടായ അപ്രതീക്ഷിത പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 25 ആയി ഉയർന്നു. ദുരന്തം നടന്ന് ഒരു ആഴ്ച പിന്നിടുമ്പോഴാണ് മരണസംഖ്യ പുതുക്കി നിശ്ചയിച്ചുകൊണ്ടുള്ള ഔദ്യോഗിക വിവരങ്ങൾ പുറത്തുവരുന്നത്. അപകടത്തിൽ...

ശിവമോഗയിൽ ക്ഷേത്ര ലിഫ്റ്റിൽ കുടുങ്ങി റിട്ട. എൻജിനീയർക്ക് ദാരുണാന്ത്യം...

ശിവമോഗ: ക്ഷേത്ര ദർശനത്തിനെത്തിയ വയോധികൻ ലിഫ്റ്റിൽ കുടുങ്ങി ദാരുണമായി കൊല്ലപ്പെട്ടു. കർണാടക ശിവമോഗയിലെ വിനായക നഗറിലുള്ള ദത്താത്താത്രേയ സ്വാമി ക്ഷേത്രത്തിലാണ് അപകടമുണ്ടായത്. റിട്ടയേർഡ് എൻജിനീയറായ കുമാരസ്വാമി (80) ആണ് മരിച്ചത്.(Retired Engineer Dies...

ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ക്യാമറ പകർത്തിയത് അഞ്ച്...

ചിലി: ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ക്യാമറ ഉപയോഗിച്ച് പ്രപഞ്ചത്തിന്റെ അപൂർവവും വിസ്മയിപ്പിക്കുന്നതുമായ ദൃശ്യരേഖ പുറത്തുവിട്ട് ചിലിയിലെ വെറാ സി. റൂബിൻ ഒബ്സർവേറ്ററി (World Largest Digital Camera Space Photo). ഒരൊറ്റ...

DON'T MISS

ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ക്യാമറ പകർത്തിയത് അഞ്ച്...

ചിലി: ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ക്യാമറ ഉപയോഗിച്ച് പ്രപഞ്ചത്തിന്റെ അപൂർവവും വിസ്മയിപ്പിക്കുന്നതുമായ ദൃശ്യരേഖ പുറത്തുവിട്ട് ചിലിയിലെ വെറാ സി. റൂബിൻ ഒബ്സർവേറ്ററി (World Largest Digital Camera Space Photo). ഒരൊറ്റ...

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

ഭക്ഷണത്തിൽ പാറ്റയെ കണ്ടാൽ പരാതിപ്പെടാനാകുമോ? ബിഹാറിൽ വൈറലായി ‘കോക്ക്‌റോച്ച്...

നളന്ദ: പേരുകേട്ട് ആദ്യം ഒന്ന് ഞെട്ടും; പക്ഷേ കഫേയ്ക്കുള്ളിൽ കയറിയാൽ കാഴ്ച മറ്റൊന്നാണ്. ബിഹാറിലെ നളന്ദ ജില്ലയിൽ പുതുതായി ആരംഭിച്ച ‘കോക്ക്‌റോച്ച് കഫേ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് (Cockroach Cafe Bihar). വിചിത്രമായ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...