കാർ ട്രക്കിലിടിച്ചു കയറി മൂന്നു പേർ മരിച്ചു
Fri, 17 Mar 2023

മുംബൈ: മഹാരാഷ്ട്രയില്‍ കാര്‍ ട്രക്കിലിടിച്ച് മൂന്നുപേര്‍ മരിച്ചു. ഉര്‍സെ ഗ്രാമത്തില്‍ മുംബൈ-പൂനെ എക്സ്പ്രസ് വേയിലാണ് അപകടം സംഭവിച്ചത്. പൂനെയില്‍ നിന്നും മുംബൈയിലേക്ക് പോയ കാർ വഴി സൈഡില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിന്റെ പുറകില്ലേക്ക് ഇടിച്ചുകയറുകയായിരുന്നു. മൂന്നുപേരും സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. മരിച്ചവരെല്ലാവരും കാര്‍ യാത്രികരാണ്. അപകടത്തെ തുടര്‍ന്ന് മേഖലയില്‍ ഗതാഗത തടസമുണ്ടായി.