Times Kerala

ബോക്‌സിംഗ് താരവും കോൺഗ്രസ് പ്രവർത്തകനുമായ വിജേന്ദർ സിങ് ബിജെപിയിലേക്ക് ചേർന്നു

 
ബോക്‌സിംഗ് താരവും കോൺഗ്രസ് പ്രവർത്തകനുമായ വിജേന്ദർ സിങ് ബിജെപിയിലേക്ക് ചേർന്നു
ബോക്‌സിംഗ് താരവും കോൺഗ്രസ് പ്രവർത്തകനുമായ വിജേന്ദർ സിങ് ബിജെപിയിലേക്ക് ചേർന്നു. ബിജെപി ആസ്ഥാനത്തെത്തി അംഗത്വം സ്വീകരിക്കുകയും ചെയ്തു. 

വിജേന്ദർ സിങ്, 2019ൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. സൗത്ത് ഡൽഹി മണ്ഡലത്തിൽ നിന്നാണ് വിജേന്ദർ സിങ് മത്സരിച്ചത്. മഥുരയിൽ സ്ഥാനാർത്ഥിയായി പരിഗണിക്കാനിരിക്കെയാണ് വിജേന്ദർ കോൺഗ്രസ് വിടുന്നത്. നിലവിൽ ഹേമാ മാലിനിയാണ് മഥുരയിലെ എംപി.

വിജേന്ദർ സിംഗ്, ഹരിയാന, പടിഞ്ഞാറൻ ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ സ്വാധീനമുള്ള ജാട്ട് സമുദായംഗമാണ്. 

Related Topics

Share this story