ബിഹാറിൽ സ്‌കൂൾ വിദ്യാർഥികൾ സഞ്ചരിച്ച ബോട്ട് മറിഞ്ഞു; 18 കുട്ടികളെ കാണാതായി
Sep 14, 2023, 14:46 IST

ന്യൂഡൽഹി: ബിഹാറിൽ സ്കൂൾ കുട്ടികളുമായി പോയ ബോട്ട് മറിഞ്ഞ് 18ഓളം വിദ്യാർഥികളെ കാണാതായി. ബിഹാറിലെ മുസാഫർപുരിൽ ബാഗ്മതി നദിയിൽ ഇന്ന് രാവിലെയോടെയാണ് അപകടം. 32 വിദ്യാർഥികളായിരുന്നു ബോട്ടിൽ യാത്ര ചെയ്തിരുന്നത്.
സ്കൂളിലേക്ക് കുട്ടികളുമായി പോയ ബോട്ടാണ് അപകടത്തിൽപെട്ടത്. സംഭവം അറിഞ്ഞ ഉടൻ തന്നെ നാട്ടുകാർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.

രക്ഷാപ്രവർത്തനം തുടരുകയാണ്. നിലവിലുള്ള അടിയന്തര സാഹചര്യത്തിൽ ആശങ്കയെക്കുറിച്ച് ജില്ലാ മജിസ്ട്രേറ്റുമായി സംസാരിച്ചിട്ടുണ്ട്. ദുരന്തത്തിനിരയായവരുടെ കുടുംബക്കാർക്ക് ആവശ്യമായ എല്ലാ സഹായവും സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു.