ഖാർഗയെ വധിക്കാൻ ബിജെപി ശ്രമം; ഗുരുതര ആരോപണവുമായി കോൺഗ്രസ്
May 6, 2023, 11:42 IST

ന്യൂഡൽഹി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗയെയും കുടുംബത്തെയും വധിക്കാന്‍ ബിജെപി ശ്രമിച്ചെന്ന് ആരോപണം.
ഇതുമായി ബന്ധപ്പെട്ട് ചിത്താപുരിലെ ബിജെപി സ്ഥാനാര്‍ഥി മണികാന്ത് റാത്തോഡിന്റെ ശബ്ദരേഖ കോണ്‍ഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല പുറത്തുവിട്ടു. ഖാര്‍ഗയെയും കുടുംബത്തെയും കുറിച്ച് മോശമായി പറയുന്നതും തുടർന്ന് ഖാർഗയെ തീർത്തുകളയുമെന്ന് മണികാന്ത് റാത്തോഡ് പറയുന്നതുമാണ് ശബ്ദരേഖയിലുള്ളത്. ഫോണിൽ കൂടി മറ്റൊരാളുമായി സംസാരിക്കവെയാണ് മണികാന്ത് ഇപ്രകാരം പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്രമോദി കർണാടകയിൽ റോഡ് ഷോ നടത്തുന്നതിനിടെയാണ് കോൺഗ്രസ് ഗുരുതര ആരോപണമുന്നയിച്ചത്.

മല്ലികാർജുൻ ഖാര്‍ഗയുടെ മകന് പ്രിയങ്ക് ഖാർഗെ മത്സരിക്കുന്ന മണ്ഡലമാണ് ചിത്താപുര്‍.