Times Kerala

അധികാരത്തില്‍ എത്തിയാല്‍ ബിജെപി സംവരണം ഇല്ലാതാക്കും'- കെജ്‌രിവാൾ

 
  മദ്യനയ അഴിമതിക്കേസ്; ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് വീണ്ടും ഇഡി സമന്‍സ്
ലഖ്നൗ: ബിജെപിയെ വീണ്ടും പ്രതിരോധത്തിലാക്കി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ബി ജെ പി പാർട്ടി അധികാരത്തിൽ വന്നാൽ ബിജെപി സംവരണം എടുത്ത് കളയുമെന്ന് അദ്ദേഹം ഉത്തര്‍പ്രദേശില്‍ വ്യക്തമാക്കി. മോദിയെ മാറ്റി അമിത് ഷായെ പ്രധാനമന്ത്രി സ്ഥാനത്ത് എത്തിക്കുമെന്നും കെജ്‌രിവാള്‍ ആവര്‍ത്തിച്ചു.
സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനൊപ്പം ലഖ്നൗവില്‍ നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിനിടെയാണ് കെജ്‌രിവാള്‍ ബിജെപിക്കും പ്രധാനമന്ത്രിക്കെതിരെ വിമർശനം ഉന്നയിച്ചത്. 75 വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ പാര്‍ട്ടി നിബന്ധനപ്രകാരം നരേന്ദ്ര മോദി പ്രധാനമന്ത്രി പദമൊഴിയേണ്ടതായി വരും, അതിന് പകരം അമിത് ഷായെ ബിജെപി പ്രധാനമന്ത്രിയാക്കുമെന്ന പരാമര്‍ശവും അദ്ദേഹം ആവര്‍ത്തിച്ചു. 

Related Topics

Share this story