Times Kerala

ഇന്ത്യ ജയിക്കുമെന്ന്  പോസ്റ്റിട്ട് ബി ജെ പി; ഇന്ത്യ മുന്നണി ജയിക്കുമെന്ന് മുതലാക്കി കോണ്‍ഗ്രസ്

 
ബി ജെ പി
ന്യൂഡല്‍ഹി: ‘ഇന്ത്യ വിജയിക്കു’മെന്നു ട്വീറ്റ് ചെയ്തു ബി ജെ പി കുടുങ്ങി. ‘ശരിയാണ് ഇന്ത്യ വിജയിക്കും’ എന്ന് കോണ്‍ഗ്രസ് റീ ട്വീറ്റ് ചെയ്തതോടെ ക്രിക്കറ്റ് ആവേശത്തെ രാഷ്ട്രീയത്തിലേക്ക് മുതലാക്കി കോണ്‍ഗ്രസ്. അടുത്ത വര്‍ഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ബി ജെ പിയെ തോല്‍പ്പിച്ച് ‘ഇന്ത്യ’ മുന്നണി അധികാരത്തിലെത്തുമെന്ന് ബി ജെ പിയെക്കൊണ്ടു തന്നെ പറയിച്ചുവെന്ന ആവശത്തിലാണ് കോണ്‍ഗ്രസ് അണികള്‍.

ഗുജറാത്തിലെ അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ ഇന്ത്യ ഓസ്ട്രേലിയ കലാശപോരാട്ടം നടക്കുമ്പോള്‍ ഇന്ത്യന്‍ ടീമിന് ആശംസ അറിയിച്ചായിരുന്നു ബി ജെ പി സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമായ എക്സില്‍ പോസ്റ്റിട്ടത്. 

‘കമോണ്‍ ഇന്ത്യ! ഞങ്ങള്‍ നിങ്ങളെ വിശ്വസിക്കുന്നു’ എന്ന ബി ജെ പി ട്വീറ്റ് കോണ്‍ഗ്രസ് ഔദ്യോഗിക പേജ് റീ ട്വീറ്റ് ചെയ്തപ്പോള്‍ ബി ജെ പിയുടെ ഒരു പോസ്റ്റ് കോണ്‍ഗ്രസ് ഷെയര്‍ ചെയ്തതു കണ്ടവര്‍ ആദ്യം ഒന്നമ്പരന്നു. ‘അത് സത്യം തന്നെ! ഇന്ത്യ ജയിക്കും’ എന്ന തലക്കെട്ടോടെയാണ് ബി ജെ പി ട്വീറ്റ് കോണ്‍ഗ്രസ് റീ ട്വീറ്റ് ചെയത്.  
 
 

 

Related Topics

Share this story