ഗുജറാത്തില്‍ ബിജെപി പ്രാദേശിക നേതാവിനെ അജ്ഞാതസംഘം വെടിവച്ചു കൊന്നു
Mon, 8 May 2023

അഹമ്മദാബാദ്: ഗുജറാത്തില്‍ ബിജെപി പ്രാദേശിക നേതാവിനെ അജ്ഞാതസംഘം വെടിവച്ചു കൊലപ്പെടുത്തി. കൊച്ചര്വ ഗ്രാമവാസിയായ ശൈലേഷ് പട്ടേൽ ആണ് കൊല്ലപ്പെട്ടത്. വല്‍സാദ് ജില്ലയിലെ വാപി ടൗണില്‍ ഇന്ന് രാവിലെയാണ് സംഭവം.ക്ഷേത്രത്തിനുള്ളിലേക്ക് പോയ ഭാര്യയെ കാത്ത് കാറിനുള്ളിലിരിക്കുകയായിരുന്ന ശൈലേഷ് പട്ടേലിനെ ബൈക്കിലെത്തിയ സംഘമാണ് വെടിവച്ചു കൊലപ്പെടുത്തിയത്. ബിജെപി വാപി താലൂക് യൂണിറ്റ് വൈസ് പ്രസിഡന്റാണ് ശൈലേഷ് പട്ടേല്‍. വെടിയേറ്റതിന് പിന്നാലെ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.